ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ

പെന്തക്കുസ്ത തിരുനാൾ ദിവസം നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊല അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഐക്യരാഷ്ട്ര സഭ നിശബ്ദത പാലിക്കുന്നതില്‍ വിമര്‍ശനം ഉയർന്ന സാഹചര്യത്തിലാണ് യുഎൻന്നിന്റെ പ്രതികരണം.പെന്തക്കോസ്ത് ശുശ്രൂഷയ്ക്കായി ഒത്തുകൂടിയ അനേകം സാധാരണക്കാരുടെ ജീവനെടുത്ത അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണത്തെ ഹീനം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് സർക്കാരുകളോട് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻസും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് സുരക്ഷ നൽകുന്നതിനു വേണ്ടി സർക്കാരുകളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകണം. എല്ലാ മതങ്ങളോടും പരസ്പര ബഹുമാനം ഉണ്ടാകണമെന്നും, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു സംസ്കാരം രൂപപ്പെടുത്തണമെന്നും സംഘടനയുടെ പ്രതിനിധി മിഗ്വേൽ മോറാട്ടീനോസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group