ഉക്രൈൻ ജനതയ്ക്ക് വീണ്ടും മാർപാപ്പായുടെ സഹായഹസ്തം

യുദ്ധവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് കൈത്താങ്ങായി പാപ്പായുടെ കാരുണ്യ പ്രവൃത്തികൾക്കായുള്ള അപ്പസ്തോലിക വിഭാഗം.

സഹനത്തിലൂടെ കടന്നു പോകുന്ന ഉക്രൈൻ ജനത ഉൾപ്പെടെയുള്ളവർക്ക് സഹായമെത്തിക്കാനുള്ള പാപ്പായുടെ നിർദ്ദേശപ്രകാരമാണ് കർദ്ദിനാൾ കോൺറാഡ് ക്രയേവ്സ്കി നയിക്കുന്ന ഈ കാരുണ്യവിഭാഗം ഇത്തവണ ഉക്രൈനിലേക്ക് സഹായമെത്തിക്കുന്നത്.

റോമിൽ ഉക്രൈൻ ജനതയ്ക്കായുള്ള വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസലിക്കയിൽ നിന്ന് ഭക്ഷണം, വസ്ത്രങ്ങൾ, മരുന്നുകൾ, ദീർഘകാല സംഭരണശേഷിയുള്ള ട്യൂണ മത്സ്യ പാക്കറ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുളള വസ്തുക്കൾ നിറച്ച ട്രക്ക് പുറപ്പെട്ടു.

ഓഗസ്റ്റ് 7 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പതിവ് പൊതുകൂടിക്കാഴ്ചയിലും, ഉക്രൈൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m