വൈദികനെ സൈന്യം ക്രൂരമായി ആക്രമിച്ച സംഭവം : അപലപിച്ച് കത്തോലിക്കാ രൂപത

നൈജീരിയയിലെ ഇക്യായോറിൽ ഓൾ സെയിന്റ്റ്സ് കത്തോലിക്കാ ഇടവകയ്ക്കു നേരെ നൈജീരിയൻ സൈനിക ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തെ അപലപിച്ച് നൈജീരിയയിലെ വുകാരി രൂപത.

ആക്രമണത്തിൽ ഇടവക വികാരി ഫാ. ബെർണാഡ് ഉനത്തിനെയും അദ്ദേഹത്തിന്റെ സഹായികളെയും ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

രാവിലെ നടന്ന ആക്രമണത്തിൽ, സഹായിയായിരുന്ന ഒരാൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ മകുർദിയിൽ നിന്നുള്ളവരെന്ന് സംശയിക്കുന്ന സൈനിക ഉദ്യോഗസ്ഥർ ഫാ. ബെർണാഡ് ഉനത്തിന്റെ വസതിയിൽ എത്തി മർദിക്കുകയായിരുന്നുവെന്ന് രൂപത ചൂണ്ടിക്കാട്ടി.

“ഏകദേശം ആറോളം സൈനിക ട്രക്കുകളിലും മോട്ടോർസൈക്കിളുകളിലുമായി എത്തിയ അവർ ഫാ. ബെർണാർഡിനെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും ആക്രമിക്കാൻ തുടങ്ങി. ആക്രമണത്തിനിടെ, വൈദികന്റെ സഹായിയായ കൊർണേലിയസ് ടെർഹെമന്റെ കണ്ണ് നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു,“ പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group