തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്കായി 3,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. നാളെ റിസർവ് ബാങ്കിന്റെ(Reserve Bank) കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ(e-Kuber) വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് എടുക്കുക.
15 വർഷ തിരിച്ചടവ് കാലാവധിയില്‍ 1,000 കോടി രൂപയും 35 വർഷക്കാലാവധിയില്‍ 2,000 കോടി രൂപയുമാണ് എടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
പതിവ് ചെലവുകള്‍ക്ക് പുറമേ ഓണത്തിന് കിറ്റ്, ക്ഷേമ പെൻഷൻ, ഉത്സവബത്ത തുടങ്ങിയ ചെലവുകള്‍ക്കായി ഏതാണ്ട് 7,000 കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇ-കുബേർ വഴി കേരളം(Keralam) കടമെടുക്കുന്നത്.
നടപ്പു സാമ്ബത്തിക വർഷം (2024-25) ഏപ്രില്‍ മുതല്‍ ഡിസംബർ വരെ ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 27ന് 3,000 കോടി രൂപ കൂടി എടുക്കുന്നതോടെ, നടപ്പുവർഷത്തെ കേരളത്തിന്റെ കടം 20,500 കോടി രൂപയാകും. കേന്ദ്രം അനുവദിച്ച തുകയുടെ 96.45 ശതമാനമാണിത്. ഓഗസ്റ്റ് 6 വരെയായി 17,500 കോടി രൂപ കേരളം എടുത്തുകഴിഞ്ഞിരുന്നു. ഇനി ശേഷിക്കുക 753 കോടി രൂപ മാത്രം.
ഫലത്തില്‍, ഓണം കഴിഞ്ഞാല്‍ സർക്കാരിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാകും. നികുതി സമാഹരണം മെച്ചപ്പെടുത്തി, വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സർക്കാർ നടത്തുന്നുണ്ട്.
എങ്കിലും ഓണത്തിന് ശേഷം ഡിസംബർ വരെ 4 മാസം ശേഷിക്കുന്നുണ്ടെന്നിരിക്കേ ക്ഷേമപെൻഷൻ, ശമ്ബളം തുടങ്ങിയവ വിതരണം ചെയ്യാനും മറ്റ് വികസന പ്രവർത്തനങ്ങള്‍ക്കുമായി തുക ഉറപ്പാക്കുകയെന്ന വെല്ലുവിളി സർക്കാർ നേരിടേണ്ടി വരും.
ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം.
കടമെടുക്കാൻ ഇവരും
ഓഗസ്റ്റ് 27ന് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ സംയോജിതമായി ഇ-കുബേർ വഴി കടമെടുക്കുന്നത് 36,250 കോടി രൂപ.
ആന്ധ്രാപ്രദേശ് (3,000 കോടി രൂപ), അസം (1,000 കോടി), ബിഹാർ (2,000 കോടി), ഗോവ (150 കോടി), ഹരിയാന (1,000 കോടി), ജമ്മു കശ്മീർ (400 കോടി), മധ്യപ്രദേശ് (5,000 കോടി), മഹാരാഷ്ട്ര (6,000 കോടി), മണിപ്പുർ (200 കോടി), പഞ്ചാബ് (2,500 കോടി), രാജസ്ഥാൻ (5,000 കോടി), തമിഴ്നാട് (4,000 കോടി), ബംഗാള്‍ (3,000 കോടി) എന്നിവയാണ് കേരളത്തിന് പുറമേ കടമെടുക്കുന്നവ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group