നമ്മുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാൻ സ്മാർട് ഫോണുകളുടെ വരവ് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് കൊച്ച് കുട്ടികള്‍ മുതല്‍ പ്രായമായവർ വരെ സ്മാർട് ഫോണുകളുടെ ഉപയോക്താക്കള്‍ ആണ്.
എന്നാല്‍ വളരെ സഹായകമായ ഈ സ്മാർട് ഫോണുകളെ ആരോഗ്യവുമായി ബന്ധപ്പെടുത്തി അധികം ശുഭകരമായ കാര്യങ്ങള്‍ അല്ല നാം കേള്‍ക്കാറുള്ളത്. ഫോണുകളുടെ നിരന്തര ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് പറയുന്നത്. പല പഠനങ്ങളിലും ഇക്കാര്യം വ്യക്തമായിട്ടും ഉണ്ട്. സ്മാർട് ഫോണുകളില്‍ കൂടുതലായി സമയം ചിലവാക്കുന്നത് അഡിക്ഷൻ മുതല്‍ മാനസിക സമ്മർദ്ദം വരെ ഉണ്ടാക്കിയേക്കാം.
അടുത്തിടെയായി സ്മാർട് ഫോണുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതാണ് ഒന്നാണ് തലച്ചോറിലെ ക്യാൻസറിനെ പറ്റിയുള്ള ചില കാര്യങ്ങള്‍. ഫോണിന്റെ നിരന്തര ഉപയോഗം തലച്ചോറില്‍ ക്യാൻസർ ഉണ്ടാക്കും എന്നാണ് പ്രചാരണം. ഫോണുകളില്‍ നിന്നുള്ള റേഡിയേഷൻ തലച്ചോറില്‍ ക്യാൻസർ വളർത്തുമേ്രത. ഇതുമായി ബന്ധപ്പെട്ട് ഗവേഷകർ എന്താണ് പറയുന്നത് എന്ന് നോക്കാം.
സ്മാർട് ഫോണുകള്‍ ഉപയോഗിക്കുന്ന എല്ലാവർക്കും തലച്ചോറില്‍ ക്യാൻസർ ഉണ്ടാകുമെന്ന് ഒരു പഠനവും കണ്ടെത്തിയിട്ടില്ല. പക്ഷെ. പല പഠനങ്ങളിലും ഇതിനുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമുണ്ടെന്നും ഇവർ പറയുന്നു. മൊബൈല്‍ ഫോണുകളില്‍ നിന്നും പ്രവഹിക്കുന്ന റേഡിയേഷനില്‍ ക്യാൻസറിന് കാരണമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പല പഠനങ്ങളിലെയും കണ്ടെത്തല്‍.
ഇനി എങ്ങനെ നമുക്ക് മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് നോക്കാം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ആദ്യ വഴി. അതായത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാൻ നിശ്ചിത സമയം മാത്രം മാറ്റിവയ്ക്കുക. മൊബൈലില്‍ ദീർഘനേരം സംസാരിക്കേണ്ട സാഹചര്യം ഉള്ളപ്പോള്‍ സ്പീക്കറില്‍ ഇടുകയോ ഹെഡ്‌സെറ്റ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാം. ഫോണ്‍ ചെയ്യുന്നതിന് പകരം സന്ദേശങ്ങള്‍ അയക്കാം. ഉറങ്ങുമ്ബോള്‍ അകലത്തില്‍ വേണം ഫോണുകള്‍ വയ്ക്കാൻ. ഉപയോഗിക്കാതിരിക്കുമ്ബോള്‍ വൈ ഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫ് ആക്കിയിടാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m