ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഇസ്തിഖാൽ മസ്ജിദ് സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ.
ഇന്തോനേഷ്യയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെയാണ് പാപ്പാ മോസ്കിലെത്തിയത്.
വലിയ ഇമാം ഡോ. നാസറുദ്ദീൻ ഉമർ മാർപാപ്പയെ സ്വാഗതം ചെയ്തു.
ഇസ്തിഖാൽ മോസ്കും സെൻ്റ് മേരി
ഓഫ് അസംപ്ഷൻ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ നടപ്പാത വലിയ ഇമാം ഡോ. നാസറുദ്ദീൻ ഉമറും മാർപാപ്പയും ഒരുമിച്ച് സന്ദർശിച്ചു.
‘സൗഹൃദത്തിൻറെ തുരങ്കം’ എന്നും ഈ പാത അറിയപ്പെടുന്നു. “അക്രമത്തിൻ്റെയും നിസ്സംഗതയുടെയും സംസ്കാരത്തെ പരാജയപ്പെടുത്തുന്നതിനും അനുരഞ്ജനവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ മതപാരമ്പര്യങ്ങൾക്കും പൊതുവായുള്ള മൂല്യങ്ങൾ ഫലപ്രദമായി പ്രോത്സാഹിപ്പിക്കണമെന്ന് അടിവരയിടുന്ന ഇസ്തിഖാൽ 2024-ൻറെ സംയുക്ത പ്രഖ്യാപനത്തിലും അവർ ഒപ്പുവച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group