തിരുസഭയ്ക്കു വേണ്ടിയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുവാൻ പുതിയ ഓണ്‍ലൈന്‍ മിനിസ്ട്രി ആരംഭിച്ചു

വിശുദ്ധ കുർബാനയോടുള്ള ഭക്തിയും വിശ്വാസവും കൂടുതൽ ആഴപ്പെടുവാനും തിരുസഭയ്ക്കു വേണ്ടിയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുവാനും പുതിയ ഓണ്‍ലൈന്‍ മിനിസ്ട്രി ആരംഭിച്ചു.

ഹോസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പില്‍ രക്ഷാധികാരിയായിട്ടുള്ള ഈ മിനിസ്ട്രിയുടെ ഉദ്ഘാടനം പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനത്തിൽ നടന്നു.

പരിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ഈശോയ്ക്കും എതിരെ ഉള്ള നിന്ദാ അപമാനങ്ങൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിക്കുവാനും ലോകത്തിൽ എവിടെ നിന്നും സോഷ്യൽ മീഡിയയിലൂടെ (Zoom, Facebook, YouTube ) അനേകരോടൊപ്പം ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുവാനും അവിടുത്തെ അനുഗ്രഹങ്ങളും, കൃപകളും സ്വന്തമാക്കുവാനും പരിശുദ്ധ കുർബാനയുടെ മുൻപിൽ ആയിരുന്നുകൊണ്ട് ഈശോയേ ആശ്വസിപ്പിക്കാനും സ്നേഹിക്കുവാനുമായി പരിശുദ്ധാത്മാവിനാൽ രൂപംകൊണ്ട ഒരു മിനിസ്ട്രിയാണ് ഇത്.

മിനിസ്ട്രിയുടെ സ്ഥാപകൻ ബ്രദര്‍ പ്രിന്‍സ് സെബാസ്റ്റ്യന്‍,
ഇന്‍ഡോര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. സോണി ആന്റണിയാണ് മിനിസ്ട്രിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍, ആനിമേറ്ററായി റവ. ജീസമ ടോം സി.എം.സിയും മിനിസ്ട്രിയില്‍ ശുശ്രൂഷ ചെയ്യുന്നു.

മിനിസ്ട്രിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.

https://chat.whatsapp.com/GwYfECYzLaeGqiKWWRTTgq

Zoom ലിങ്ക്

– Zoom Id: 8855425268

Coordinater: Bro Joyel T. V

* Mobile:

Prince Sebastian _ 9074499482,

Bro Joyel T. V 099611 67804


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m