കായംകുളം വൈദ്യുതിക്കരാർ കഴിയുന്നു; പുതുക്കിയില്ലെങ്കിൽ ലാഭം 100 കോടി

കൊച്ചി: സംസ്ഥാനത്തിന് ആയിരക്കണക്കിന് കോടിയുടെ നഷ്ടം വരുത്തിവെച്ച കായംകുളം താപവൈദ്യുതനിലയത്തിന്റെ കരാർ അവസാനിക്കുന്നു.

കരാറിന്റെ പേരില്‍ കാല്‍നൂറ്റാണ്ടിനുള്ളില്‍ ഫിക്സഡ് ചാർജായി നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷന് (എൻ.ടി.പി.സി.) നല്‍കേണ്ടിവന്നത് 4692 കോടിരൂപയാണ്. ഈ കാലഘട്ടത്തില്‍ വൈദ്യുതിനിരക്ക് വർധനയുടെ ഘടകങ്ങളിലൊന്നായി മാറിയതും ‘കായംകുള’മാണ്. നിലയത്തില്‍നിന്ന് കഴിഞ്ഞ ഏഴുവർഷമായി കേരളം വൈദ്യുതി വാങ്ങുന്നുമില്ല. ‘നാഫ്ത’ ഇന്ധനമായി ഉപയോഗിച്ചായിരുന്നു കായംകുളത്ത് വൈദ്യുതി ഉത്പാദനം. നാഫ്തയ്ക്ക് വിലകൂടുതലാണെന്നതിനാല്‍ വൈദ്യുതിക്ക് യൂണിറ്റിന് 13-14 രൂപവരെ നല്‍കേണ്ടിവന്നു.

ഇതോടെ 2017 മുതല്‍ സംസ്ഥാനം കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങാതായി. പക്ഷേ, ഫിക്സഡ് ചാർജ് ഇനത്തില്‍ ആദ്യഘട്ടത്തില്‍ 200 കോടിരൂപയും പിന്നീട് 100 കോടിരൂപയും പ്രതിവർഷം നല്‍കേണ്ടിവന്നു. 2025 ഫെബ്രുവരിയില്‍ കരാർ അവസാനിക്കുമ്ബോള്‍ കേരളം സൗജന്യമായി നല്‍കിയ 999 ഏക്കറും പ്ലാന്റും എൻ.ടി.പി.സി. തിരികെനല്‍കണം. ഇതൊഴിവാക്കാൻ കരാർ പുതുക്കാനുള്ള നീക്കം അണിയറയില്‍ തുടങ്ങി. കരാർ പുതുക്കിയാല്‍ ഫിക്സഡ് ചാർജ് തുടരേണ്ടിവരും. പുതുക്കാതിരുന്നാല്‍ 1.38 കോടി ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ചുപൈസയുടെ കുറവുവരുത്താനുമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m