ലണ്ടനിലെ ഡബിൾ ഡക്കറിൽ കേരള ടൂറിസത്തിന്റെ പരസ്യം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരളത്തിലേക്ക് വിദേശികളെ ക്ഷണിച്ച്‌ വിനോദസഞ്ചാര വകുപ്പിന്റെ പരസ്യം ലണ്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ നഗരങ്ങളില്‍.

ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളംകളിയും ഒക്കെ നിറഞ്ഞ കാഴ്ചയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ബസ്സില്‍ കണ്ടത്.ലണ്ടനിലെ ബസുകളില്‍ അവതരിപ്പിച്ചിട്ടുള്ള കേരളത്തിന്റെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യം സോഷ്യല്‍ മീഡിയയിലും വൈറലായി മാറിക്കഴിഞ്ഞു.

മുഴുവന്‍ ബസ്സും നിറഞ്ഞ പരസ്യം മലയാളികളെയും അത്ഭുതപ്പെടുത്തി. ആലപ്പുഴയുടെ നാട്ടിന്‍പുറങ്ങളും ഗ്രാമഭംഗിയും വിളിച്ചോതുന്നതായിരുന്നു പരസ്യം. കേരള ടൂറിസത്തിന്റെ ലോഗോ ഉള്‍പ്പെടെയാണ് പരസ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group