ഹാരിപോർട്ടർ അഭിനേത്രി ഡാം മാഗി സ്മിത്ത് അന്തരിച്ചു

ലണ്ടൻ: ഹാരി പോട്ടർ പരമ്ബരയിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് നടി ഡാം മാഗി സ്മിത്ത് (89) അന്തരിച്ചു. അവരുടെ മക്കളായ ടോബി സ്റ്റീഫൻസും ക്രിസ് ലാർക്കിനും സംയുക്ത സന്ദേശത്തിലാണ് നിര്യാണ വാർത്ത പുറത്തുവിട്ടത്.

വെള്ളിയാഴ്ച പുലർച്ചെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹാരി പോട്ടർ ചലച്ചിത്ര പരമ്ബരയിലെ പ്രൊഫസർ മിനർവ മക്‌ഗോനാഗലായും ഡൗണ്‍ടണ്‍ ആബിയിലെ ഡോവഗർ കൗണ്ടസ് എന്ന കഥാപാത്രമായും അവർ പ്രേക്ഷക മനസ്സുകളില്‍ ചിര പ്രതിഷ്ഠ നേടിയിരുന്നു.

കൂടാതെ മിറാക്ക്ള്‍ ക്ലബ്, ഷെർലക് ഗ് നോംസ് എന്നീ ചിത്രങ്ങളിലടക്കം അഭിനയിച്ചിട്ടുണ്ട്. 1969 ലെ ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡിയില്‍ മികച്ച നടിക്കും 1978ലെ കാലിഫോർണിയ സ്യൂട്ട് എന്ന ചിത്രത്തില്‍ മികച്ച സഹനടിക്കും അവർ ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group