ഗതാഗത വകുപ്പിന്റെ നിര്‍ണായക തീരുമാനം; പ്രിന്റഡ് ലൈസൻസും ആര്‍ സി ബുക്കും നിര്‍ത്തുന്നു, ഇനി ഡൗണ്‍ലോഡ് ചെയ്ത് വെക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിർത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കം.

ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തില്‍ ആർ സി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആധാർ കാഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മതി. പുതിയ തീരുമാനത്തോടെ ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m