മറാത്ത സംവരണ പ്രക്ഷോഭം സം​സ്ഥാ​ന​മെ​ങ്ങും വ്യാപിക്കുന്നു

മറാ​ത്ത വി​ഭാ​ഗ​ക്കാ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സം​വ​ര​ണം സു​പ്രീം​കോ​ട​തി എ​ടു​ത്തു​ക​ള​ഞ്ഞത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്
മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ജ​​​​​ൽ​​​​​ന​​​​​യി​​​​​ൽ ആ​രം​ഭി​ച്ച മ​​​​​റാ​​​​​ത്ത സം​​​​​വ​​​​​ര​​​​​ണ​​​​​ പ്ര​​​​​ക്ഷോ​​​​​ഭം സം​സ്ഥാ​ന​മെ​ങ്ങും വ്യാ​പി​ക്കു​ന്നു.

മ​​​​​റാ​​​​​ത്ത വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് സം​​​​​വ​​​​​ര​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് മ​​​​​നോ​​​​​ജ് ജാ​​​​​രം​​​​​ഗെ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള മ​റാ​ത്ത ക്രാ​ന്ത പ്ര​​​​​ക്ഷോ​​​​​ഭ​​​​​ക​​​​​രാ​ണ് ക​ഴി​ഞ്ഞ ചൊ​​​​​വ്വാ​​​​​ഴ്ച മു​​​​​ത​​​​​ൽ ജ​ൽ​ന ജി​ല്ല​യി​ലെ അ​​​​​ന്ത​​​​​ർ​​​​​വാ​​​​​ലി സാ​​​​​ര​​​​​തി​​​​​യി​​​​​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. റോ​​​​​ഡ് ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ച സ​​​​​മ​​​​​ര​​​​​ക്കാ​​​​​രെ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ പോ​​​​​ലീ​​​​​സ് ക​​​​​ണ്ണീ​​​​​ർ​​​​​വാ​​​​​ത​​​​​കം പ്ര​​​​​യോ​​​​​ഗി​​​​​ക്കു​ക​യും ആ​​​​​കാ​​​​​ശ​​​​​ത്തേ​​​​​ക്ക് വെ​​​​​ടി​​​​​വ​​​​​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​ത്.

ഇ​ന്ന​ലെ മ​റാ​ത്ത്‌​വാ​ഡ, തെ​ക്ക​ൻ മ​ഹാ​രാ​ഷ്‌​ട്ര, പ​ടി​ഞ്ഞാ​റ​ൻ മ​ഹാ​രാ​ഷ്‌​ട്ര, കൊ​ങ്ക​ൺ, വി​ദ​ർ​ഭ മേ​ഖ​ല​ക​ളി​ലെ​ല്ലാം സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ, സൊ​ലാ​പു​ർ, ധു​ലെ, സി​ന്ദു​ദു​ർ​ഗ്, നാ​സി​ക്, പു​നെ തു​ട​ങ്ങി നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

സ​മ​ര​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റും ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഉ​ദ്ധ​വ് താ​ക്ക​റെ​യും ജ​ൽ​ന​യി​ലെ​ത്തി​യി​രു​ന്നു. രാ​ജ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്‌​ട്ര ന​വ​നി​ർ​മാ​ൺ സേ​ന സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group