ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കാൻ ‘എഫ്ഫാത്ത മിനിസ്ട്രി’യുടെ പുതിയ സെഷന്‍ ഒക്ടോബർ 7 മുതല്‍ ആരംഭിക്കും

മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയാക്കി പരിശുദ്ധാത്മാവ് മാറ്റിയ ‘എഫ്ഫാത്ത മിനിസ്ട്രി’യുടെ പുതിയ സെഷന്‍ ഒക്ടോബർ 7 മുതല്‍ ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R, ഫാ. ആന്റോ ഡയോനീസിയസ് SJ, ഫാ. ജോൺസൺ നെടുമ്പുറത്തു SDB, ബ്രദര്‍ ജോസഫ് മാത്യു എന്നിവരാണ് ഈ ശുശ്രൂഷയ്ക്ക് ആത്മീയ നേതൃത്വം നല്‍കുന്നത്. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’ ഇന്ന് പതിനായിരകണക്കിന് ആളുകളുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതമായി മാറുകയാണ്.

വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയാണ് പതിവ്. അതോടൊപ്പം തന്നെ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുകയും ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഓൺലൈൻ ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്നു. ഗ്രൂപ്പ് മെമ്പേഴ്‌സില്‍ നിന്നും ലഭിക്കുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒരു സാക്ഷ്യം വീതം ദിവസേന ഈ ഗ്രൂപ്പുകളില്‍ പങ്ക് വെയ്ക്കുകയും ചെയ്യുന്നു.

എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രിയിൽ ജോയിൻ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിരിക്കുന്ന വാട്സാപ്പ് ചാനലിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം ചാനൽ follow ‌ചെയ്തുകൊണ്ട് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്യാവുന്നതാണ്.

https://whatsapp.com/channel/0029Va8waz6ATRStzEDaTt0o ‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m