ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഇനിയും വൈകിപ്പിക്കരുത്: കത്തോലിക്ക കോൺഗ്രസ്

ജെ .ബി. കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ വീണ്ടും കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് തെരഞ്ഞെടുപ്പുകാല തന്ത്രമാകരുതെന്നും തുടർനടപടികൾക്ക് കാലതാമസം വരുത്തരുതെന്നും കത്തോലിക്ക കോൺഗ്രസ് പാലാ രൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു.

ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വീണ്ടും ചീഫ് സെക്രട്ടറി അധ്യക്ഷനായി റിപ്പോർട്ട് പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ചതെന്ന് ക്രൈ സ്ത‌വസമൂഹം സംശയിക്കുന്നു. റിപ്പോർട്ട് പൂർണമായി പ്രസദ്ധീകരിക്കാൻ സർക്കാർ തയാറാകണം.

തുടർ ചർച്ചകളിൽ ക്രൈസ്‌തവ സമൂഹത്തിന്റെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവി അക്രമണം തടയുന്നതിൽ വനംവകുപ്പ് പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ വകുപ്പ് കാര്യപ്രാപ്‌തിയുള്ളവരെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group