ലോകം കൂടുതല്‍ ചുരുങ്ങുന്നു, ദൂരം ഇനിയൊരു പ്രശ്നമല്ലാതാകും; കണ്ണടച്ച്‌ തുറക്കും വേഗത്തില്‍ കുതിക്കുന്ന ഹൈപ്പര്‍സോണിക് വിമാനം ഉടനെത്തും

മണിക്കൂറില്‍ 3,600 കിലോമീറ്റർ മുതല്‍ 5795 കിലോമീറ്റർ വരെ വേഗതയില്‍ പറക്കുന്ന ഒരു വിമാനത്തെ കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

വെറും ഭാവനയല്ല. റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന ഹൈപ്പർസോണിക് വിമാനങ്ങള്‍ ഉടൻ യാത്രകള്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. വീനസ് സ്റ്റാർഗേസർ എം4 എന്ന ഹൈപ്പർസോണിക് വിമാനം 2025ല്‍ പരീക്ഷണ പറക്കല്‍ നടത്തും. വീനസ് എയറോസ്‌പേസ്, വെലോൻഡ്ര എന്നീ കമ്ബനികള്‍ ചേർന്ന് നിർമിച്ച ഈ വിമാനത്തിന് മണിക്കൂറില്‍ പരമാവധി 5795 കിമീ വേഗത്തില്‍ സഞ്ചരിക്കാനുള്ള ശേഷിയുണ്ടാകും എന്നാണ് റിപ്പോർട്ടുകള്‍.

വീനസ് സ്റ്റാർഗേസർ എം4 വിമാനത്തിന് അത്യാധുനിക റോക്കറ്റ് എഞ്ചിനാണുള്ളത്. പരീക്ഷണം വിജയം കണ്ടാല്‍ ഭൂമിയില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന സമയം വിപ്ലവകരമായി കുറയ്ക്കാൻ ഈ വിമാനത്തിന് സാധിക്കും. രണ്ട് മണിക്കൂറില്‍ ടെക്‌സാസില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യാനാകും. ടെക്‌സാസില്‍ നിന്ന് ലണ്ടനിലേക്ക് രണ്ട് മണിക്കൂറില്‍ യാത്ര ചെയ്യാമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്കും അതേ സമയപരിധിയില്‍ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാം.

അതേസമയം വീനസും വെലോൻഡ്രയും മാത്രമല്ല ഈ രംഗത്തുള്ളത്. കോണ്‍കോർഡിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുന്ന എക്‌സ്ബി-1 എന്ന വിമാനം ഇതിനകം മൂന്ന് പരീക്ഷണ പറക്കല്‍ പൂർത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബറിലാണ് ഒടുവിലത്തെ പരീക്ഷണം പറക്കല്‍ നടത്തിയത്. 15000 അടി ഉയരത്തില്‍ മണിക്കൂറില്‍ 429 കിമീ വേഗത്തിലാണ് വിമാനം സഞ്ചരിച്ചത്. 32 മിനിറ്റ് നേരമായിരുന്നു പരീക്ഷണ പറക്കല്‍. എന്നാല്‍ സൂപ്പർ സോണിക് വേഗം കൈവരിക്കുന്നതിന് ഈ വിമാനത്തിന് ഇനിയും ഒമ്ബത് പരീക്ഷണ പറക്കല്‍ കൂടി നടത്തേണ്ടതായുണ്ട്. നാസയുടെ ക്വെസ്റ്റ് മിഷന്റെ ഭാഗമായാണ് ഈ വിമാനം വികസിപ്പിക്കുന്നത്. ലോഖീദ് മാർട്ടിനാണ് ഇതില്‍ നാസയുടെ പങ്കാളി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m