തൃശ്ശൂർ: ക്ലോർഫെനിർമീൻമെലേറ്റും ഫിനലെഫ്രിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ചുമ മരുന്ന് നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കരുതെന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ഒരു വർഷം മുൻപ് നിരോധനം നടപ്പാക്കിയിരുന്നു. ഇതിനെതിരേ പ്രധാന നിർമാതാക്കള്‍ പരാതിയുയർത്തി.
ഇതുപരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോർഡാണ് നിരോധനം ശരിവെച്ചത്. ഇന്ത്യയില്‍ ചുമമരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള സംയുക്തമാണിത്. പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം.
ഡി.ടി.എ.ബി.ക്ക് പുറമേ ഈ വിഷയത്തിന്റെ വിദഗ്ധസമിതിയും പരാതി ചർച്ചചെയ്തു. ഇതിനുശേഷമാണ് തീരുമാനം. മരുന്നിന്റെ കവറിനുമുകളില്‍ നാലുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് പതിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് കവറിനുള്ളിലെ ലഘുലേഖയിലും നിർബന്ധമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m