മുനമ്പത്ത് വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന് പിന്തുണ അറിയിച്ച് മെത്രാന്‍മാര്‍.
കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ, കണ്ണൂർ രൂപതയുടെ നിയുക്ത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി എന്നിവരാണ് എത്തിയത്.
മുനമ്പത്തെ ഭൂപ്രശ്‌നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ മാനസിക സംഘർഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികൾ സ്വീകരിക്കണം. പ്രദേശവാസികൾക്ക് നീതി നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വഖഫ് ബോർഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m