പ്രസവത്തിന് മുൻപും ശേഷവും സ്ത്രീകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം; പിഎസ്‌സി നിയമനങ്ങള്‍ക്കുള്ള പരിധി 45 വയസ്സാക്കാൻ ശുപാര്‍ശ

തിരുവനന്തപുരം: സർക്കാർ ജോലികളില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സർക്കാരിന് ശുപാർശയുമായി വനിതാ കമ്മീഷൻ.

പിഎസ്‌സി നിയമനങ്ങള്‍ക്കുള്ള ഉയർന്ന പ്രായപരിധി 45 വയസ്സായി ഉയർത്തണം എന്നതുള്‍പ്പെടെയുള്ള ശുപാർശകളാണ് കമ്മീഷൻ തൊഴില്‍വകുപ്പ് മുൻപാകെ നല്‍കിയിരിക്കുന്നത്. പ്രസവാവധിയ്ക്ക് ശേഷവും സ്ത്രീകള്‍ക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കണം എന്നും ശുപാർശയില്‍ ഉണ്ട്.

സർക്കാർ- സ്വകാര്യ മേഖലയിലെ വനിതാ തൊഴില്‍പങ്കാളിത്തത്തെക്കുറിച്ച്‌ അടുത്തിടെ കമ്മീഷൻ പഠനം നടത്തിയിരുന്നു. ഇതില്‍ വിവാഹം, കുടുംബം എന്നീ കാരണങ്ങളാല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് പ്രതിസന്ധി നേരിടുന്നതായാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പിന് നിർദ്ദേശങ്ങള്‍ സമർപ്പിച്ചത്. സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇടപെടണമെന്ന ആവശ്യവും കമ്മീഷൻ ഉന്നയിക്കുന്നു.

ഗർഭിണികള്‍ക്കും പ്രസവാവധി കഴിഞ്ഞവർക്കും വർക്ക് ഫ്രം ഹോം അനുവദിക്കണം. ഒരു വർഷക്കാലത്തേയ്ക്ക് എങ്കിലും ചുരുങ്ങിയത് സ്ത്രീകള്‍ക്ക് ഈ സൗകര്യം ഒരുക്കി നല്‍കണം. സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഒരുക്കണം. പൊതുമേഖലയിലെ വേതനത്തിന്റെ 80 ശതമാനം എങ്കിലും സ്വകാര്യ മേഖലയിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ചെറുകിട സ്ഥാനങ്ങള്‍ ലാഭത്തിന്റെ 30 ശതമാനം വീതിച്ച്‌ നല്‍കണം എന്നും ശുപാർശയില്‍ ഉണ്ട്.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള കോഴ്‌സുകള്‍ തൊഴിലധിഷ്ഠിതം ആകണം. പാർട് ടൈം ജോലിയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കണം. ജോലികള്‍ക്കും ഇന്റേണ്‍ഷിപ്പുകള്‍ക്കും അധിക ക്രെഡിറ്റ് നല്‍കണമെന്ന നിർദ്ദേശവും കമ്മീഷൻ മു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m