ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന രീതി മാറിക്കൊണ്ടിരിക്കുന്നു. യോഗ്യതാ പരീക്ഷാ മാർക്ക് പരിഗണിച്ച് കോഴ്സുകളില്‍ പ്രവേശനം നല്‍കുന്ന രീതി ക്രമേണ അപ്രത്യക്ഷമാവുകയാണ്.
പകരം പ്രവേശന പരീക്ഷകള്‍ വഴി പ്രവേശനം നല്‍കുന്ന രീതി വ്യാപകമാകുന്നു.
യോഗ്യതാപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതിയില്‍, പ്രവേശനപരീക്ഷയ്ക്കു തയ്യാറെടുത്ത് അഭിമുഖീകരിക്കാൻ കഴിയില്ല. മത്സരം കഠിനമായതിനാല്‍ മികച്ച സ്കോറും റാങ്കും നേടേണ്ടത്, ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ/കോഴ്സിലെ പ്രവേശനത്തിന് അനിവാര്യമാണ്. പങ്കെടുക്കുന്നവരില്‍ ആപേക്ഷികമായി മുന്നിലെത്തുകയുംവേണം. പരിശീലനവും ടൈം മാനേജ്മെന്റും ചിട്ടയായ പഠനവും സിലബസിനെക്കുറിച്ചുള്ള ധാരണയുമൊക്കെ ഇതിനാവശ്യമാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി തലങ്ങളിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികള്‍ക്കായി കേരളസർക്കാർ സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആരംഭിച്ച പദ്ധതിയാണ് ‘കീ ടു എൻട്രൻസ്’.
വരുംവർഷങ്ങളില്‍, തുടർപഠനത്തിന് കൂടുതല്‍സ്ഥാപനങ്ങള്‍ പ്രവേശനപരീക്ഷകള്‍ നിർബന്ധമാക്കാൻപോകുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപംനല്‍കിയത്.
കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലെ പ്രവേശനപരീക്ഷകളില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസത്തിനും പ്രവേശനം നേടുന്നതിനും പ്രോഗ്രാം വിദ്യാർഥിയെ സഹായിക്കും. പരിശീലനം സൗജന്യമാണ്. സമാന്തര പരിശീലനസ്ഥാപനങ്ങളില്‍ ചേർന്ന് പ്രവേശന/അഭിരുചി പരീക്ഷാ പരിശീലനത്തിലൂടെ പഠിക്കാൻ കഴിയാത്തവർക്ക് അവസരം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സവിശേഷതകള്‍
പൊതുവിദ്യാലയങ്ങളിലെ (ഗവണ്‍മെൻറ്, എയ്ഡഡ്) ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി വിദ്യാർഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന്. entrance.kite.kerala.gov.in-ല്‍ ലോഗിൻ സൗകര്യമുണ്ടാകും. ഒന്ന്, രണ്ട് വർഷങ്ങളിലെ വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം.
വിക്ടേഴ്സ് ചാനലിനൊപ്പം പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടലും ഉപയോഗപ്പെടുത്തിയാണ് പരിശീലനം
പോർട്ടലില്‍ രജിസ്റ്റർചെയ്ത് വീഡിയോ ലക്ചറുകള്‍ കാണാനും പരീക്ഷകള്‍ അഭിമുഖീകരിക്കാനും പ്രകടനം വിശകലനം ചെയ്യാനും കഴിയും.
ഇൻററാക്ടീവ് സെഷനുകള്‍, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍, േപഴ്സണലൈസ്ഡ് സ്റ്റഡിപ്ലാൻ, ലൈവ് ക്ലാസുകള്‍, ഡിസ്കഷൻ ഫോറം, പെർഫോമൻസ് ട്രാക്കിങ് എന്നീ സൗകര്യങ്ങളുണ്ട്
മൊബൈല്‍സൗഹൃദമായി തയ്യാറാക്കിയ പോർട്ടലായതിനാല്‍, കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പ്രവർത്തനങ്ങളില്‍ ഏർപ്പെടാം
തുടക്കത്തില്‍, സി.യു.ഇ.ടി.-യു.ജി., കീം, നീറ്റ്, ജെ.ഇ.ഇ., ബിറ്റ്സാറ്റ്, സി.എ.- സി.പി.ടി., ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയവ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാകും പരിശീലനം
നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗങ്ങളിലെ ഉളളടക്കവുമായി ബന്ധപ്പെടുത്തിയായിരിക്കും പരിശീലനം
കേരളത്തിലെ വിദഗ്ധരായ അധ്യാപകരാകും പരിശീലനം നല്‍കുക
പരിശീലനരീതി
എല്ലാദിവസവും വിക്ടേഴ്സ് ചാനല്‍ വഴിയാകും ക്ലാസുകള്‍. സംപ്രേഷണ ഷെഡ്യൂള്‍, പോർട്ടല്‍വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും ലഭ്യമാക്കും. ഓരോ ദിവസവും സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ ഒരു ക്ലാസെങ്കിലും സംപ്രേഷണം ചെയ്യും. നിലവിലെ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളുടെ അതേ ക്രമത്തിലാകും എപ്പിസോഡുകളുടെ സംപ്രേഷണം.
സംപ്രേഷണംചെയ്യുന്ന ക്ലാസുകള്‍, തുടർന്നുള്ള ദിവസംമുതല്‍ ബന്ധപ്പെട്ട വെബ്പോർട്ടലിലും യുട്യൂബ് ചാനലിലും ലഭ്യമാക്കും. ക്ലാസുകളെ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും സ്വയംവിലയിരുത്തലിന്റെ ഭാഗമായി പോർട്ടലില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പാഠഭാഗത്തെയും ടേമിനെയും അടിസ്ഥാനമാക്കി സ്വയംവിലയിരുത്തലിന് ഉപയോഗിക്കാവുന്ന ടെസ്റ്റുകള്‍ പോർട്ടല്‍വഴി നടക്കും. പോർട്ടലുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങള്‍ക്ക് സഹായംനല്‍കാൻ സ്കൂളുകള്‍ക്കും ലോഗിൻ സൗകര്യമുണ്ടാകും.
രജിസ്ട്രേഷൻ
entrance.kite.kerala.gov.in വഴി രജിസ്റ്റർചെയ്യണം. രണ്ടാംവർഷ വിദ്യാർഥികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റർചെയ്യാം. ഒന്നാംവർഷക്കാരുടെത് നവംബർ 15-ന് ആരംഭിക്കും.
സൈറ്റില്‍ ‘ജോയിൻ നൗ’ എന്ന ബട്ടണ്‍ ക്ലിക്കുചെയ്ത് രജിസ്റ്റർചെയ്യാം. തുടർന്നുവരുന്ന പേജില്‍ HSS/VHSE ബാധകമായത് തിരഞ്ഞെടുക്കണം. പ്ലസ് വൺ ആപ്ലിക്കേഷൻ നമ്ബർ, ജനനത്തീയതി, സ്കൂള്‍ കോഡ് എന്നിവ തുടർന്ന് നല്‍കണം. ഏതാനും ഫീല്‍ഡുകളിലെ ഡേറ്റ സ്ക്രീനില്‍ കാണാം. ബാക്കിയുള്ളവ നല്‍കണം. ഇ-മെയില്‍ ഐ.ഡി., മൊബൈല്‍ നമ്ബർ എന്നിവ നല്‍കണം.
തുടർന്ന്, രജിസ്റ്റർ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്ബോള്‍, യൂസർ നെയിം, പാസ്വേഡ് എന്നിവ ഇ-മെയിലില്‍ ലഭിക്കും. വിജയകരമായി രജിസ്റ്റർചെയ്തിരിക്കുന്നു എന്ന സന്ദേശം വരും. ‘ഒ.കെ.’ ക്ലിക്ക് ചെയ്യണം. യൂസർ നെയിം, പാസ്വേഡ്, കാപ്ച എന്നിവ നല്‍കി ലോഗിൻചെയ്ത്, സ്റ്റുഡൻറ് ഹോംപേജില്‍ ചെന്ന് സേവനങ്ങള്‍ ഉപയോഗിക്കാം. എക്സാം, സ്റ്റാറ്റിസ്റ്റിക്സ്, ക്ലാസുകളുടെ വീഡിയോ ലിങ്കുകള്‍, റഫറൻസിനായി ആ പാഠഭാഗത്തിന്റെ ‘ഫസ്റ്റ് ബെല്‍’ ക്ലാസ് ലിങ്കുകള്‍ (വിഷയം തിരിച്ച്) കാണാം. നടപടിക്രമങ്ങള്‍ ഹോംപേജില്‍ വിശദമായി ലഭിക്കും. ഉപയോഗം കഴിയുമ്ബോള്‍ ‘ലോഗ് ഔട്ട്’ ചെയ്യണം.
സ്കൂളുകളുടെ പങ്കാളിത്തം
സ്കൂള്‍തലത്തില്‍ പ്രിൻസിപ്പല്‍, കരിയർ ഗൈഡ്, ഹയർസെക്കൻഡറി ഐ.ടി. കോഡിനേറ്റർ (എച്ച്.ഐ.ടി.സി.), സൗഹൃദ കോഡിനേറ്റർ എന്നിവരടങ്ങുന്ന സമിതി പ്രവർത്തങ്ങള്‍ക്ക് നേത്വത്വം നല്‍കും. കോഡിനേഷൻ ചുമതല കരിയർ ഗൈഡിനായിരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം ‘കൈറ്റ്’ നേരിട്ട് കരിയർ ഗൈഡുമാർക്ക് നല്‍കും. തുടർന്ന്, കരിയർ ഗൈഡുമാർ എല്ലാ അധ്യാപകർക്കും പരിശീലനം നല്‍കും. അതോടൊപ്പം പരിപാടിയെക്കുറിച്ചുള്ള അവബോധം കുട്ടികള്‍ക്കും രക്ഷാകർത്താക്കള്‍ക്കും നല്‍കും.
ലോഗിൻ സൗകര്യം ക്രമീകരിക്കുന്നവിധം കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. ലോഗിൻ ചെയ്യാൻ, കുട്ടിയുടെ പ്ലസ്വണ്‍ ആപ്ലിക്കേഷൻ നമ്ബർ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാൻ ക്ലാസ് ചുമതലയുള്ള ടീച്ചർ സഹായിക്കും.
രജിസ്ട്രേഷനായി സ്കൂളിലെ ലാബുകളിലെ സൗകര്യമുപയോഗിക്കാം. രണ്ടാംവർഷ ക്ലാസുകളാരംഭിച്ചതിനാല്‍ രജിസ്ട്രേഷൻ നടപടികള്‍ വേഗം പൂർത്തിയാക്കണം. രജിസ്ട്രേഷന് കുട്ടികളെ സഹായിക്കാൻ സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ സഹായമുപയോഗിക്കാം.
പോർട്ടല്‍ ഉപയോഗിക്കേണ്ടവിധം കുട്ടിക്ക് പരിചയപ്പെടുത്തും. ഇതിന്റെ ഭാഗമായി പോർട്ടലില്‍ ക്രമീകരിച്ച വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന ടീച്ചർ കുറഞ്ഞത് രണ്ടു ക്ലാസുകളെങ്കിലും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഉചിതം. ക്ലാസില്‍ വിനിമയം ചെയ്തുകഴിഞ്ഞ പാഠഭാഗം ഉള്‍പ്പെട്ട എപ്പിസോഡാണ് ഇതിന് പരിഗണിക്കേണ്ടത്.
വിദ്യാർഥി കണ്ട ക്ലാസുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ ചെയ്യേണ്ടവിധവും പരിചയപ്പെടുത്തും. പരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ അധ്യാപകരെ സഹായിക്കാൻ ക്ലാസ്തലത്തില്‍ ഓരോ വിഷയത്തിനും ഒരു കുട്ടിയെ മെൻററായി നിയമിക്കാം.
അവസരം പ്രയോജനപ്പെടുത്താം
പ്രവേശനപരീക്ഷകളില്‍ മുന്നിലെത്താൻ ചിട്ടയായ പരിശീലനം, മാതൃകാപരീക്ഷകള്‍ അഭിമുഖീകരിക്കല്‍, സിലബസ് പ്രകാരമുള്ള വിശദമായ പഠനം, ശരിയുത്തരത്തിനുപരി ഏറ്റവും അനുയോജ്യമായ ഉത്തരംകണ്ടെത്തല്‍ എന്നിവയൊക്കെ അനിവാര്യമാണ്. അതിനുസഹായകരമായ പദ്ധതിയാണ് ‘കീ ടു എൻട്രൻസ്’.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m