ചൈനയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയതായി റിപ്പോർട്ട്.

ബെയ്ജിംങ്: പാശ്ചാത്യരുടെ ആഘോഷമാണ് ക്രിസ്മസ് എന്നും അതിനാൽ ചൈനയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയതായി ബിറ്റർ വിന്റർ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.ക്രിസ്തുമസ് എന്നത് പാശ്ചാത്യരുടെ ആഘോഷമാണ്. ചില പാശ്ചാത്യരാജ്യങ്ങൾ അവരുടെ സാങ്കേതികതയും സംസ്കാരവും മൂല്യങ്ങളും ജീവിതശൈലിയും ചൈനയുടെ സംസ്കാരത്തിൽ കലർത്താൻ ശ്രമിക്കുന്നു, ചില കച്ചവടക്കാരും ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നു. കാരണം അവരുടെ ബിസിനസ് കൊഴുപ്പിക്കാനുള്ള ഒരു അവസരമാണ് ഇത്തരം ആഘോഷങ്ങളെന്നും
ഇത്തരത്തിലുളള പാശ്ചാത്യ ആഘോഷങ്ങൾ നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തെ തകർക്കും. അതുകൊണ്ട് എല്ലാ വിദ്യാലയങ്ങളിലും ക്രിസ്തുമസിന്റെ പേരിലുള്ള ആഘോഷങ്ങളും പ്രോഗ്രാമുകളും നിരോധിക്കണം, ഇക്കാര്യം എല്ലാവരും അനുസരിക്കുമെന്നാണ് കരുതുന്നത്, സിസിപി സെൻട്രൽ കമ്മറ്റിയുടെ ഈ ഉത്തരവ് എല്ലാവരും അനുസരിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ട് ചൈനീസ് സംസ്കാരത്തിന്റെ മാതൃകകളായിത്തീരുകയെന്നും ഉത്തരവിൽ പറയുന്നു..
ഡിസംബർ 20നാണ് സംബന്ധിച്ച് എലിമെന്ററി സ്കൂളുകൾക്കും ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ഓഫ് റോങ് ഇതു കിന്റർഗാർട്ടൻസിനും നിർദ്ദേശം നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group