വിമുക്ത സൈനികര്‍ക്ക് 2 കോടി രൂപ വരെ സംരംഭക വായ്‌പ നല്‍കാൻ കേരള ഫിനാൻഷ്യല്‍ കോര്‍പറേഷൻ

മുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യല്‍ കോർപറേഷൻ.

സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി രണ്ടു കോടി രൂപവരെയാണ്‌ വായ്‌പ അനുവദിക്കുന്നത്‌. ഇത്‌ അഞ്ചു ശതമാനം പലിശ ഇളവ്‌ ലഭിക്കും. സംരംഭകൻ ആറു ശതമാനം പലിശ മാത്രം നല്‍കിയാല്‍ മതിയാകും. ഈ പദ്ധതിയ്‌ക്കായി 50 കോടി രൂപ കെഎഫ്സിയില്‍ നിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി) യുടെ ഭാഗമായാണ് സിഎംഇഡിപി- എക്സ് സർവ്വീസ് മെൻ സ്കീം എന്ന പേരില്‍ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്‌. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും മൂന്ന്‌ ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും. രണ്ട്‌ ശതമാനം കെഎഫ്സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ്‌ സംരംഭകൻ നല്‍കേണ്ടത്‌.

എംഎസ്‌എംഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങള്‍ക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നല്‍കുന്ന തിരിച്ചറിയല്‍ കാർഡും, ജില്ലാ സൈനികക്ഷേമ ഓഫീസ് നല്‍കുന്ന കത്തും ഹാജരാക്കണം. ഈ സാമ്ബത്തികവർഷം 50 എംഎസ്‌എംഇകള്‍ക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർക്ക്‌ www.kfc.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group