പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുള്ള ആതുരാലയമാണ് തിരുസഭയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
സഭയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കും, അശരണർക്കും കൈത്താങ്ങാകുന്ന തരത്തിൽ സഭയുടെ പ്രവർത്തനങ്ങൾ വിദൂര പ്രദേശങ്ങളിൽ വിശാലമാക്കുന്ന, സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുർബലരായ ഓരോരുത്തരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ചുകൊണ്ട്, സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രർക്കും, അശരണർക്കും വേണ്ടി സേവനം ചെയ്യുന്ന, ‘ഇഗ്ലേസിയാസ് ഹോസ്പിത്താൽ ദേ കംപാഞ്ഞ’ എന്ന കൂട്ടായ്മയിലെ അംഗങ്ങൾക്ക് മാർപാപ്പ നന്ദി പറഞ്ഞു.
സഭയുടെ മുഖം, കാരുണ്യത്തിന്റെ മുഖമാണെന്നു ഒരിക്കൽ കൂടി അടിവരയിട്ടു പറഞ്ഞ മാർപാപ്പാ
വാക്കുകളേക്കാൾ ഉപരി പ്രവൃത്തികളിലൂടെ ജനത്തെ സ്വാഗതം ചെയ്യുക , ദരിദ്രരിലും കുടിയേറ്റക്കാരിലും ക്രിസ്തുവിനെ സ്വാഗതം ചെയ്യുക, ക്രിസ്തുവിനെ പങ്കുവയ്ക്കുക, അസമത്വങ്ങൾ പരിഹരിക്കുക, പ്രത്യാശ വിതയ്ക്കുക എന്നീ ക്രൈസ്തവജീവിതത്തിന്റെ തത്വങ്ങളും പരാമർശിച്ചു.
ദരിദ്രരിൽ, സ്വയം ദാരിദ്ര്യം സ്വീകരിച്ച ക്രിസ്തുവിന്റെ മുഖം ദർശിക്കുവാനും, ക്രിസ്തുവിനെ പങ്കുവയ്ക്കുവാനും കൂട്ടായ്‍മയിലെ അംഗങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിക്കുകയും, തുടർന്നും ഈ സേവനങ്ങൾ നടത്തുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m