മുനമ്പം സമരത്തെ വർഗീയസമരമായി ചിത്രീകരിച്ച് തകർക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോൺഗ്രസ്. വർഗീയനിറം പകർന്ന്, സമരത്തെ അനുകൂലിക്കുന്ന കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലായെന്ന് കത്തോലിക്ക കോണ്ഗ്രസ് വ്യക്തമാക്കി.
സാധാരണക്കാരായ എല്ലാ വിഭാഗം ആളുകൾക്കുംവേണ്ടി നൈയാമികമായി സമരം ചെയ്യുന്നത് വർഗീയവാദമല്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും സമിതി പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….