മുനമ്പം ജനതയ്ക്ക് നീതി കിട്ടുംവരെ സഭ അവരോടൊപ്പമുണ്ടാകുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച മുനമ്പം ഐകദാര്‍ഢ്യ ദിനാചരണത്തിന്റെ ഗ്ലോബല്‍തല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.
നീതിക്കുവേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ തത്തംപള്ളിയില്‍ നടന്ന നസ്രാണി സമുദായ മഹാസംഗമത്തില്‍ ഐകദാര്‍ഢ്യ ദീപം തെളിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഐകദാര്‍ഢ്യ പ്രഖ്യാപനവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ചങ്ങനാശേരി അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, അഡ്വ. മനു ജെ. വരാപ്പള്ളി, ബിനു ഡൊമനിക്ക്, സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m