ഒരു വർഷത്തിനിടയിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി യൂറോപ്പില്‍ നടന്നത് 2444 വിദ്വേഷ കുറ്റകൃത്യങ്ങള്‍.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി യൂറോപ്പിൽ അരങ്ങേറിയത് 2444 വിദ്വേഷ കുറ്റകൃത്യങ്ങള്‍.

വിയന്ന ആസ്ഥാനമായുള്ള ‘ഒബ്‌സര്‍വേറ്ററി ഓണ്‍ ഇന്റോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗെയ്ന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്'(ഒഐഡിഎസി യൂറോപ്പ്) റിപ്പോര്‍ട്ട്. 35 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പോലീസ് കേസുകളെ ആസ്പദമാക്കി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഭീഷണിയും ശാരീരികാക്രമണവും ഉള്‍പ്പടെ ക്രൈസ്തവവിശ്വാസികള്‍ക്കെതിരെ വ്യക്തിപരമായി നടത്തിയ 232 ആക്രമണങ്ങളും ഉള്‍പ്പെടുന്നു.

ക്രൈസ്തവര്‍ക്കെതിരായ ആയിരത്തോളം വിദ്വേഷ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഫ്രാന്‍സ്, 700 എണ്ണം രജിസ്റ്റര്‍ ചെയ്ത യുകെ, മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയലധികം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് 277 എണ്ണം രജിസ്റ്റര്‍ ചെയ്ത ജര്‍മനി എന്നിവടങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശാരീരികാക്രമണങ്ങള്‍ക്ക് പുറമെ ജോലിസ്ഥലത്തും പൊതുജീവിതത്തിലും കൂടുതല്‍ വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m