നിക്കരാഗ്വേയിൽ കത്തോലിക്ക വിരുദ്ധ നടപടികളുടെ ഭാഗമായി ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്റിനെ നാടുകടത്തി

നിക്കരാഗ്വേയിൽ കത്തോലിക്ക വിരുദ്ധ നടപടികളുടെ ഭാഗമായി ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്‍റ് ബിഷപ്പ് കാർലോസ് ഹെരേരയെ ഭരണകൂടം നാടുകടത്തി.

സഭയ്ക്കെതിരേ അന്യായമായി ചുമത്തുന്ന രാജ്യദ്രോഹ നടപടികളുടെ ഭാഗമായി ഡാനിയേല്‍ ഒർട്ടേഗ ഭരണകൂടം ജിനോടേഗയിലെ ബിഷപ്പായ കാർലേസ് ഹെരേരയെ ബുധനാഴ്‌ച ഗ്വാട്ടിമാലയിലേക്ക് നാടുകടത്തുകയായിരിന്നു. 2021 മുതൽ നിക്കരാഗ്വേൻ ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്റാണ് ബിഷപ്പ് കാർലോസ്. ഒർട്ടേഗ ഭരണകൂടം നാടുകടത്തുന്ന മൂന്നാമത്തെ ബിഷപ്പാണ് അദ്ദേഹം.

കഴിഞ്ഞ ഞായറാഴ്‌ച ബിഷപ്പ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കവേ, ഒർട്ടേഗ അനുകൂലിയായ നഗരമേയർ പുറത്ത് ഉച്ചത്തിൽ സംഗീതപരിപാടി നടത്തിയിരുന്നു. വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തുന്ന ഈ നടപടിയെ ബിഷപ്പ് അൾത്താരയിൽനിന്നു വിമർശിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ നടപടി ഉണ്ടായത്. ബുധനാഴ്‌ച ബിഷപ്പുമാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി നാടുകടത്തുകയായിരുന്നു. ഗ്വാട്ടിമാലയിലെ ഫ്രാൻസിസ്‌കൻ സന്യാസ കേന്ദ്രത്തിലാണ് അദ്ദേഹം നിലവിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m