ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് അ​പ്രാ​യോ​ഗി​കം : കെ​സി​ബി​സി

ഭാരതത്തിന്റെ വൈ​​​​​​വി​​​​​​ധ്യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ, സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വും മ​​​​​​ത​​​​​​പ​​​​​​ര​​​​​​വു​​​​​​മാ​​​​​​യി ഏ​​​​​​കീ​​​​​​കൃ​​​​​​ത സി​​​​​​വി​​​​​​ൽ കോ​​​​​​ഡ് എ​​​​​​ന്ന ആ​​​​​​ശ​​​​​​യം അ​​​​​​പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​വും അ​​​​​​സാ​​​​​​ധ്യ​​​​​​വു​​​​​​മാ​​​​​​ണെ​​​​​​ന്ന് കെ​​​​​​സി​​​​​​ബി​​​​​​സി.

ഇ​​​​​​രു​​​​​​പ​​​​​​ത്തൊ​​​​​​ന്നാ​​​​​​മ​​​​​​ത് നി​​​​​​യ​​​​​​മ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ 2018ൽ ​​​​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​യ ക​​​​​​ൺ​​​​​​സ​​​​​​ൾ​​​​​​ട്ടേ​​​​​​ഷ​​​​​​ൻ പേ​​​​​​പ്പ​​​​​​റി​​​​​​ലൂ​​​​​​ടെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​തു​​​​​​പോ​​​​​​ലെ, ഈ ​​​​​​പ്ര​​​​​​ത്യേ​​​​​​ക വി​​​​​​ഷ​​​​​​യം പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യ്‌​​​​​​ക്കെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള സ​​​​​​മ​​​​​​യം ഇ​​​​​​നി​​​​​​യു​​​​​​മാ​​​​​​യി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​ണ് കേ​​​​​​ര​​​​​​ള ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ സ​​​​​​ഭ​​​​​​യ്ക്കു​​​​​​മു​​​​​​ള്ള​​​​​​തെ​​​​​​ന്നു കെ​​​​​​സി​​​​​​ബി​​​​​​സി ഡെ​​​​​​പ്യൂ​​​​​​ട്ടി സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ലും ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വ​​​​​​ക്താ​​​​​​വു​​​​​​മാ​​​​​​യ ഫാ. ​​​​​​ജേ​​​​​​ക്ക​​​​​​ബ് പാ​​​​​​ല​​​​​​യ്ക്കാ​​​​​​പ്പി​​​​​​ള്ളി പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

കേ​​​​​​ന്ദ്ര നി​​​​​​യ​​​​​​മ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം യൂ​​​​​​ണി​​​​​​ഫോം സി​​​​​​വി​​​​​​ൽ കോ​​​​​​ഡി​​​​​​ന്‍റെ ക​​​​​​ര​​​​​​ട് രൂ​​​​​​പം ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ക​​​​​​യോ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ ല​​​​​​ക്ഷ്യം വ​​​​​​യ്ക്കു​​​​​​ന്ന പു​​​​​​തി​​​​​​യ സി​​​​​​വി​​​​​​ൽ കോ​​​​​​ഡി​​​​​​ന്‍റെ സ്വ​​​​​​ഭാ​​​​​​വം എ​​​​​​ന്താ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ന്നു​​​​​​ള്ള​​​​​​തി​​​​​​നേ​​​​​​ക്കു​​​​​​റി​​​​​​ച്ച് വ്യ​​​​​​ക്ത​​​​​​ത​​​​​​യി​​​​​​ല്ല.

യൂ​​​​​​ണി​​​​​​ഫോം സി​​​​​​വി​​​​​​ൽ​​​​​​ കോ​​​​​​ഡ് ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ളും ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളും ക്ഷ​​​​​​ണി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ക​​​​​​ഴി​​​​​​ഞ്ഞ ജൂ​​​​​​ൺ 14ന് ​​​​​​ഇ​​​​​​രു​​​​​​പ​​​​​​ത്തി​​​​​​ര​​​​​​ണ്ടാം നി​​​​​​യ​​​​​​മ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ നോ​​​​​​ട്ടീ​​​​​​സ് പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച ന​​​​​​ട​​​​​​പ​​​​​​ടി, എ​​​​​​ന്ത് നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കും എ​​​​​​ന്നു​​​​​​ള്ള​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ശ​​​​​​യ​​​​​​ക്കു​​​​​​ഴ​​​​​​പ്പം ഉ​​​​​​ള​​​​​​വാ​​​​​​ക്കു​​​​​​ന്ന​​​​​​തും അ​​​​​​വ്യ​​​​​​ക്ത​​​​​​വു​​​​​​മാ​​​​​​ണ്. ഏ​​​​​​കീ​​​​​​കൃ​​​​​​ത സി​​​​​​വി​​​​​​ൽ കോ​​​​​​ഡി​​​​​​ന്‍റെ അ​​​​​​ന്തഃ​​​​​​സ​​​​​​ത്ത​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള അ​​​​​​ജ്ഞത നി​​​​​​മി​​​​​​ത്തം, അ​​​​​​ത് ഇ​​​​​​ന്ത്യ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​റ​​​​​​പ്പു​​​​​​ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന മ​​​​​​തസ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ ഏ​​​​​​തു​​​​​​വി​​​​​​ധ​​​​​​ത്തി​​​​​​ലാ​​​​​​ണ് ബാ​​​​​​ധി​​​​​​ക്കു​​​​​​ക എ​​​​​​ന്നു​​​​​​ള്ള​​​​​​തി​​​​​​നും വ്യ​​​​​​ക്ത​​​​​​ത​​​​​​ക്കു​​​​​​റ​​​​​​വു​​​​​​ണ്ട്.

പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ന് കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​മ​​​​​​യം ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ, അ​​​​​​ഭി​​​​​​പ്രാ​​​​​​യം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ പ​​​​​​രി​​​​​​മി​​​​​​ത​​​​​​മാ​​​​​​യ സ​​​​​​മ​​​​​​യം മാ​​​​​​ത്രം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി സ​​​​​​ന്ദേ​​​​​​ഹം ഉ​​​​​​ള​​​​​​വാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. ഈ ​​​​​​നി​​​​​​യ​​​​​​മം പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ൽ വ​​​​​​ന്നാ​​​​​​ൽ, അ​​​​​​തു​​​​​​വ​​​​​​ഴി മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം ഹ​​​​​​നി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​നും പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത​​​​​​മാ​​​​​​യ ആ​​​​​​ചാ​​​​​​രാ​​​​​​നു​​​​​​ഷ്ഠാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ച​​​​​​വി​​​​​​ട്ടിമെ​​​​​​തി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​നു​​​​​​മു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ള്ള​​​​​​ത് ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​ണ്.

ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ധ​​​​​​ത്തി​​​​​​ൽ ഏ​​​​​​കീ​​​​​​കൃ​​​​​​ത സി​​​​​​വി​​​​​​ൽ കോ​​​​​​ഡ് പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ൽ കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ, അ​​​​​​ത് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ൽ 8.9 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രു​​​​​​ന്ന, ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള പ​​​​​​ട്ടി​​​​​​ക​​​​​​വ​​​​​​ർ​​​​​​ഗ​​​​​​ക്കാ​​​​​​രു​​​​​​ടെ മ​​​​​​ത​​​​​​പ​​​​​​ര​​​​​​വും സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ളെ ശ്ര​​​​​​ദ്ധാ​​​​​​പൂ​​​​​​ർ​​​​​​വം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചുകൊ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഏ​​​​​​കീ​​​​​​കൃ​​​​​​ത സി​​​​​​വി​​​​​​ൽ ​​​​​​കോ​​​​​​ഡ് നി​​​​​​ല​​​​​​വി​​​​​​ൽ​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തു വ​​​​​​ഴി ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സ​​​​​​മ്പ​​​​​​ന്ന​​​​​​മാ​​​​​​യ സാം​​​​​​സ്‌​​​​​​കാ​​​​​​രി​​​​​​ക വൈ​​​​​​വി​​​​​​ധ്യ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യ വി​​​​​​വി​​​​​​ധ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​രാ​​​​​​ധ​​​​​​നാസ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ​​​​​​യും മ​​​​​​ത സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ​​​​​​യും യാ​​​​​​തൊ​​​​​​രു വി​​​​​​ധ​​​​​​ത്തി​​​​​​ലും ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യോ ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്യ​​​​​​രു​​​​​​ത്. ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ധ​​​​​​ത്തി​​​​​​ലു​​​​​​ള്ള വി​​​​​​വേ​​​​​​ച​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ലോ ലിം​​​​​​ഗ​​​​​​ഭേ​​​​​​ദ അ​​​​​​നീ​​​​​​തി​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​ലോ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും മ​​​​​​ത​​​​​​പ​​​​​​ര​​​​​​വും സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ്യ​​​​​​ക്തി​​​​​​നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ മ​​​​​​റ​​​​​​വി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ കൈ​​​​​​ക​​​​​​ട​​​​​​ത്ത​​​​​​രു​​​​​​ത്.

പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും മ​​​​​​ത​​​​​​പ​​​​​​ര​​​​​​മോ സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​മോ ആ​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​മ്പോ​​​​​​ൾ അ​​​​​​ത് വ്യ​​​​​​ക്തിനി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ട​​​​​​ന്നു​​​​​​കൂ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ള്ള അ​​​​​​നീ​​​​​​തി​​​​​​യെ​​​​​​യോ അ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ങ്ങ​​​​​​ളെ​​​​​​യോ നീ​​​​​​ക്കം ചെ​​​​​​യ്യാ​​​​​​നും ലിം​​​​​​ഗ​​​​​​പ​​​​​​ര​​​​​​മോ മ​​​​​​റ്റേ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ധ​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​തോ ആ​​​​​​യ വി​​​​​​വേ​​​​​​ച​​​​​​ന​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​നും മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ വി​​​​​​വി​​​​​​ധ മ​​​​​​തവി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ൾ​​​​​​ഭ​​​​​​ര​​​​​​ണ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും പൈ​​​​​​തൃ​​​​​​ക​​​​​​വും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ കേ​​​​​​ന്ദ്രസ​​​​​​ർ​​​​​​ക്കാ​​​​​​ർ ശ്ര​​​​​​ദ്ധ പു​​​​​​ല​​​​​​ർ​​​​​​ത്തേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ങ്ങ​​​​​​ളും പ​​​​​​രി​​​​​​ഷ്‌​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളും ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും മ​​​​​​ത-​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ക​​​​​​രു​​​​​​തെ​​​​​​ന്നും കെ​​​​​​സി​​​​​​ബി​​​​​​സി അഭിപ്രാ യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group