ദാനധർമ്മങ്ങളിൽ സജീവമായ വിശ്വാസം ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. പാവപ്പെട്ടവർക്കായുള്ള ആഗോള ദിനത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു.
ലോകം ഇന്ന് അനുഭവിക്കുന്ന വേദനകളുടെ അവസ്ഥകളെയും, എല്ലാറ്റിനെയും അതിജീവിക്കുവാൻ ഉതകുന്ന പ്രത്യാശയുടെ കിരണങ്ങളെയും പ്രത്യേകമായി അടിവരയിട്ടു പാപ്പാ പറഞ്ഞു.
ജീവിതത്തിന്റെ ഇരുളു നിറഞ്ഞ നിമിഷങ്ങളിലും, സഹായകനായും, രക്ഷകനായും ദൈവം കൂടെയുണ്ടെന്നും, അവൻ കടന്നുവരുമെന്നുമുള്ള ഉറപ്പാണ് ഇന്നത്തെ വചനം നമുക്ക് നൽകുന്നതെന്ന് പാപ്പാ ആമുഖമായി പറഞ്ഞു. ഉപരിപ്ലവമായ ദർശനമല്ല നമുക്ക് ആവശ്യമെന്നും, മറിച്ച് ഉള്ളറകളിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക്, ജീവിത അനുഭവങ്ങളിലേക്ക് നോക്കിക്കൊണ്ട്, അവനു പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.
പാവപ്പെട്ടവർക്കുവേണ്ടിയുള്ള ആഗോളദിനം നൽകുന്ന രണ്ടു യാഥാർഥ്യങ്ങളെയും, തുടർന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ നിലനിൽക്കുന്ന വ്യാകുലതയെയാണ് ആദ്യമായി പാപ്പാ ചൂണ്ടിക്കാണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു വഴികളിലൂടെയും, ഈ ഉത്ക്കൺഠ ഇന്ന് മനുഷ്യജീവിതത്തെ അന്ധകാരത്തിലേക്ക് തള്ളിവിടുന്ന നിർഭാഗ്യകരമായ അവസ്ഥാ വിശേഷത്തെയും, പാപ്പാ സൂചിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m