കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകാതെ തന്നെ ഇനി കേസുകള്‍ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതല്‍ പ്രവർത്തനം ആരംഭിക്കും.
കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്നതിന് പകരം ഓണ്‍ലൈനായി വെബ്സൈറ്റില്‍ നിശ്ചിത ഫോറം സമർപ്പിച്ചാണ് പുതിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായയാണ് നടക്കുക. കേസിന്റെ നടപടികള്‍ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.
കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓണ്‍ലൈൻ കോടതിയില്‍ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയില്‍ ഉണ്ടാവുക. കക്ഷികള്‍ക്കും അഭിഭാഷകർക്കും ഓണ്‍ലൈൻ വഴി കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാം .
24 മണിക്കൂറും എവിടെയിരുന്നു ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാനും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പ്രതികള്‍ക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈൻ ആയി അയക്കും. ജാമ്യ അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെൻറ് വഴി അടയ്ക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m