സെർബിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇറിനെ (Irinej) നിര്യാതനായി.

സെർബിയ/ ബെൽഗ്രേഡ് : സെർബിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇറിനെ (Irinej) നിര്യാതനായി. കോവിദ് 19 രോഗബാധിതനായി ആശുപത്രിയിലായിരുന്ന പാത്രിയാർക്കീസ് ഇറിനെയ് വെള്ളിയാഴ്ചയാണ് മരണമടഞ്ഞത്. 90 വയസ്സായിരുന്ന പ്രായം. ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതി അനുശോചനം രേഖപ്പെടുത്തി. വിശ്വാസത്തിന്റെയും എളിയതും സന്തോഷഭരിതവുമായ സംഭാഷണത്തിന്റെയും മാതൃകയാണ് പാത്രിയാർക്കീസ് ഇറിനെയ് എന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ്. (Card. Kurt Koch).

ജീവിതം ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കുകയും സെർബിയയിലെ ഓർത്തൊക്സ് സഭയുടെ ആന്തരിക കൂട്ടായ്മയുടെ ചൈതന്യം പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസത്തിന്റെയും എളിയതും സന്തോഷഭരിതവുമായ സംഭാഷണത്തിൻറെയും മാതൃകയായിഭവിച്ചു പാത്രിയാർക്കീസ് ഇറിനെയ് എന്ന് ഈ പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.

1930 ആഗസ്റ്റ് 28 ന് ജനിച്ച അദ്ദേഹം 1959-ൽ സന്ന്യാസ പദവി സ്വീകരിച്ചു. 1974-ൽ മെത്രാൻ പദവി ലഭിച്ച ഇറിനെയ് അതിനടുത്ത വർശഷം നിഷിന്റെ (Niš) മെത്രാനായി. 35 വർഷം തൽസ്ഥാനത്തു തുടർന്നു. 2009-ൽ സെർബിയയിലെ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് പാവലെ (Pavle) മരണമടഞ്ഞതിനെ തുടർന്ന് 2010 ജനുവരി 22-ന് ഇറിനെയ് ആ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച (22/11/20) ആയിരിക്കും പാത്രിയാർക്കീസ് ഇറിനെയുടെ കബറടക്ക ശുശ്രൂഷകൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group