24 വയസുള്ള ക്രിസ്ത്യൻ യുവാവിനെ ദാരുണമായി ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തി.
24 വയസുള്ള ക്രിസ്ത്യൻ യുവാവിനെ ദാരുണമായി ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തി.
പാക്കിസ്ഥാനിൽ 24 വയസുള്ള ക്രിസ്ത്യൻ യുവാവിനെ ദാരുണമായി ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തി.
സുലൈമാൻ മസീഹിനാണ് വിശ്വാസത്തിന്റെ പേരിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇതേതുടർന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവർ ഭയത്തിലും,ആശങ്കയിലും ആണ്
2024 ഡിസംബർ 29 ന് റഹാവാലിയിലെ കോട് സാദുള്ളയിൽ വെച്ച് സുലെമാൻ ആക്രമിക്കപ്പെട്ടത് തുടർന്ന് അദ്ദേഹം ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു വെന്ന് ഫാ. ലാസർ അസ്ലം പറഞ്ഞു .
സുലെമാൻ കഠിനാധ്വാനിയായ ഒരു സംരംഭകനായിരുന്നു. അദ്ദേഹത്തിന്റെ വിജയം ഇസ്ലാമിസ്റുകളിൽ അസൂയയും വിദ്വേഷവും വളർത്തുകയും ,
ആറ് മാസത്തോളം സുലൈമാനെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ആക്രമിക്കുകയും ചെയ്തു .നിരവധി തവണ സുലൈമാന്റെ കൃഷിയിടങ്ങളിൽ കയറി ഇസ്ലാമിസ്റ്റുകൾ വിളകൾ നശിപ്പിക്കുകയും ,യന്ത്രസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു സഹികെട്ടു സുലൈമാൻ കേസ് കൊടുത്തിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ല . പാഴ് വസ്തുക്കൾ ശേഖരിച്ചു അത് വിറ്റു 25 ഏക്കർ ഭൂമിയും വാഹനവും സ്വന്തമാക്കി നല്ല കഠിനാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരൻ ആയിരുന്നു സുലൈമാൻ മസീഹ് .ഇതൊക്കെ കണ്ടു അസൂയ പൂണ്ട ഇസ്ലാമിസ്റ്റുകൾ സുലൈമാനെ ക്രൂരമായി ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു, ഇതേതുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും വൃക്ക തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
അദ്ദേഹം ഇസ്ലാമിക മതഭീകരതയുടെ ഇരയാണെന്നു ദൃക്‌സാക്ഷികൾ വിവരിച്ചു ,സംഭവത്തിന് ശേഷം, കാത്തലിക് നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് സുലെമാന്റെ കുടുംബത്തെ സന്ദർശിക്കുകയും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു,
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m