j70

അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ്

അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ്

കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാസിനഡിൻ്റെ തീരുമാനങ്ങൾ ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസ ങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്‌തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോ മലബാർ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന അപലപിച്ചു.

ഇത്തരം നടപടികളിൽ നിന്ന് പിന്മാറാൻ സിനഡ് വൈദികരോട് ആഹ്വാനം ചെയ്‌തു. ഇപ്രകാരമുള്ള പ്രവർത്ത നങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാർ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു. 

അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരു ടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ് നിർദ്ദേശം നല്കി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)