5 വർഷത്തിന് ശേഷം നോത്ര ഡാം കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പണം നടന്നു
5 വർഷത്തിന് ശേഷം നോത്ര ഡാം കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പണം നടന്നു
2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിനുശേഷം പുനർനിർമിച്ച പാരീസിലെ നോത്ര ഡാം കത്തീഡ്രലിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പണം നടത്തി.
അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പാരീസ് ആർച്ച് ബിഷപ്പ് ലോറന്റ്റ് ഉൾറിക്കിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു വിശുദ്ധ ബലിയർപ്പണം നടന്നത്.
ദിവ്യബലിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഫ്രാൻസിൽ നിന്നും ലോകമെമ്പാടുനിന്നുമുള്ള 170 ഓളം ബിഷപ്പുമാരും പങ്കെടുത്തു. പാരീസ് അതിരൂപതയിലെ 106 ഇടവകകളിൽ നിന്ന് ഓരോ വൈദികനും സന്നിഹിതരായിരുന്നു. ഡിസംബർ ഏഴ് ശനിയാഴ്ച, വൈകുന്നേരം നടന്ന ചടങ്ങിലാണ് കത്തീഡ്രൽ വീണ്ടും തുറന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0