ബിബിസിയുടെ 'അനുദിന ചിന്ത'യില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദേശം
ബിബിസിയുടെ 'അനുദിന ചിന്ത'യില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദേശം
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ബിബിസി ചാനലിന്റെ റേഡിയോ വിഭാഗത്തിന്റെ 'അനുദിന ചിന്ത'യില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദേശം . ഇക്കഴിഞ്ഞ ദിവസം 'അനുദിന ചിന്ത' എന്ന പരിപാടിയിൽ ഫ്രാൻസിസ് പാപ്പ തന്റെ ചിന്തകൾ പങ്കുവെയ്ക്കുകയായിരിന്നു. അകത്തോലിക്കരായ നിരവധി പ്രമുഖര്‍ ഈ പരിപാടിയില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയുടെ സ്വന്തം ശബ്ദത്തില്‍ 'അനുദിന ചിന്ത' വന്നപ്പോള്‍ പലരെയും അമ്പരിപ്പിച്ചുവെന്ന് കാത്തലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബർ 28നു പ്രോഗ്രാമിൻ്റെ ഗസ്റ്റ് എഡിറ്ററാണ് ഫ്രാൻസിസ് മാർപാപ്പയെ അനുദിന സന്ദേശം നൽകാൻ ക്ഷണിച്ചത്.
പ്രത്യാശയും, ശാന്തതയും നിറഞ്ഞ ഒരു ലോകത്തിന്റെ സൗന്ദര്യം വർണ്ണനകൾക്കെല്ലാം അതീതമാണെന്നും ഈ രണ്ടു നന്മകളാണ് സുവിശേഷത്തിന്റെ ഹൃദയമെന്നു പാപ്പ പറഞ്ഞു. നമ്മുടെ ജീവിതചര്യകൾ നിയന്ത്രിക്കപ്പെടേണ്ടതു ഇവയിൽ അടിസ്ഥാനപ്പെടുത്തിയാകണം. ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് ദൃഷ്ടികൾ ഉറപ്പിക്കണം. പരസ്പരം ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ചെയ്യുന്ന ഒരു സമൂഹമായി രൂപാന്തരപ്പെടേണ്ടതുമുണ്ട്.
പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവരും വിളിക്കപ്പെടുന്ന ജൂബിലി വർഷം, അശുഭാപ്തി വിശ്വാസങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്നേഹം മാത്രം തിരഞ്ഞെടുക്കുവാൻ എല്ലാവരെയും പ്രാപ്തരാകട്ടെ. തെറ്റിദ്ധാരണകളെ മറികടക്കാൻ സഹായിച്ചുകൊണ്ട്, കൂടുതൽ നന്ദിയുള്ളവരായി, സംഭാഷണത്തിലേർപ്പെടുവാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ് സൗമ്യത അല്ലെങ്കിൽ ശാന്തതയെന്നു പാപ്പാ പറഞ്ഞു. അപ്രകാരം മറ്റുള്ളവരുമായുള്ള സ്നേഹബന്ധത്തിൽ വളരുവാൻ ഈ രണ്ടു പുണ്യങ്ങളും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m