ശാന്തത സ്നേഹത്തിന്റെ പ്രകടനമാണ് : ഫ്രാൻസിസ് പാപ്പാ
ശാന്തത സ്നേഹത്തിന്റെ പ്രകടനമാണ് : ഫ്രാൻസിസ് പാപ്പാ
പ്രത്യാശയും, ശാന്തതയും നിറഞ്ഞ ഒരു ലോകത്തിന്റെ സൗന്ദര്യം വർണ്ണനകൾക്കെല്ലാം അതീതമെന്നു എടുത്തു പറഞ്ഞുകൊണ്ട് ബി ബി സി ചാനലിലെ , 'അനുദിന ചിന്ത' എന്ന പരിപാടിയിൽ ഫ്രാൻസിസ് പാപ്പാ തന്റെ ചിന്തകൾ പങ്കുവച്ചു. ഈ രണ്ടു നന്മകളാണ് സുവിശേഷത്തിന്റെ ഹൃദയമെന്നു പറഞ്ഞ പാപ്പാ, നമ്മുടെ ജീവിതചര്യകൾ നിയന്ത്രിക്കപ്പെടേണ്ടതു ഇവയിൽ അടിസ്ഥാനപ്പെടുത്തിയാവണമെന്നും അടിവരയിട്ടു പറഞ്ഞു. ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് ദൃഷ്ടികൾ ഉറപ്പിക്കുകയും, പരസ്പരം ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ചെയ്യുന്ന ഒരു സമൂഹം കൂടുതൽ മാനുഷികമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവരും വിളിക്കപ്പെടുന്ന ജൂബിലി വർഷം, അശുഭാപ്തിവിശ്വാസങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്നേഹം മാത്രം തിരഞ്ഞെടുക്കുവാൻ എല്ലാവരെയും പ്രാപ്തരാകട്ടെയെന്നും പാപ്പാ ആശംസിച്ചു. ഈ സ്നേഹം തന്നെയാണ്, നമ്മുടെ ഹൃദയങ്ങളെ കൂടുതൽ തീക്ഷ്ണതയുള്ളതും, ആത്മവിശ്വാസവുമുള്ളതാക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m