ലൂര്‍ദ്ദില്‍ നടന്ന മറ്റൊരു അത്ഭുതത്തിന് കൂടി തിരുസഭയുടെ അംഗീകാരം
ലൂര്‍ദ്ദില്‍ നടന്ന മറ്റൊരു അത്ഭുതത്തിന് കൂടി തിരുസഭയുടെ അംഗീകാരം
ലൂര്‍ദ്ദില്‍ നടന്ന മറ്റൊരു അത്ഭുതത്തിന് കൂടി തിരുസഭ അംഗീകാരം നൽകി.
റോയല്‍ ബ്രിട്ടീഷ് നാവികസേനയില്‍ സേവനം ചെയ്യവേ വെടിയേറ്റ് ശരീരം തളര്‍ന്നുപോയ ജോണ്‍ (ജാക്ക്) ട്രെയ്നറിന് ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥത്താല്‍ ലഭിച്ച അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മേഹനാണ് അത്ഭുതം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1923-ല്‍ ലിവര്‍പൂള്‍ അതിരൂപത ലൂര്‍ദ്ദിലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക തീര്‍ത്ഥാടനത്തില്‍ അപസ്മാരവും, തളര്‍വാതവും ബാധിച്ച ജോണ്‍ ജാക്ക് ട്രെയ്നര്‍ പങ്കെടുത്തിരിന്നു. ഈ തീര്‍ത്ഥാടനത്തിനിടയിലാണ് അത്ഭുതകരമായ രോഗശാന്തി ലഭിച്ചത്.
അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും അത്ഭുതം തന്നെയാണെന്ന് ഏറ്റുപറഞ്ഞപ്പോഴും വിഷയത്തില്‍ രൂപത ഔദ്യോഗികമായി പ്രതികരിച്ചിരിന്നില്ല. സഭയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി വിശദമായ പഠനത്തിന് ഒടുവിലാണ് അത്ഭുതങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m