m60

ഗൂഗിള്‍ പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ എപ്രില്‍ ഒന്ന് മുതല്‍ ആ മാറ്റം സംഭവിക്കു

ഗൂഗിള്‍ പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ എപ്രില്‍ ഒന്ന് മുതല്‍ ആ മാറ്റം സംഭവിക്കും, ശ്രദ്ധിച്ചില്ലെങ്കില്‍ കാശ് പോകും

പ്രവർത്തനരഹിതമായ മൊബൈല്‍ നമ്പറുകളിൽ നിന്ന് അടുത്ത മാസം ആദ്യം മുതല്‍ യുപിഐ സേവനങ്ങള്‍ നടത്താൻ സാധിക്കില്ലെന്ന് എൻപിസിഐ മുന്നറിയിപ്പ്.

അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോടും മറ്റ് സേവന ദാതാക്കളോടും നിർദ്ദേശിച്ചിരിക്കുന്നത്. യുപിഐ സേവനങ്ങള്‍ക്കായി രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറുകൾ സജീവമാണോയെന്ന് ഉപയോക്താക്കള്‍ പരിശോധിക്കണമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്.

യുപിഐ ഇടപാടുകള്‍ക്കായി ബന്ധിപ്പിച്ചിട്ടുളള പ്രവർത്തനരഹിതമായ നമ്പറുകൾ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. ഉപയോക്താക്കള്‍ അവരുടെ നമ്പറുകൾ പ്രവർത്തനരഹിതമാക്കുകയോ മാറ്റുകയോ ചെയ്താലും യുപിഐ ഇടപാടുകള്‍ക്കായി ആ നമ്പർ തന്നെ ഉപയോഗിക്കുകയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടാനുളള സാദ്ധ്യത കൂടുതലാണ്. പ്രവർത്തനരഹിതമായ നമ്പറുകൾ ഉപയോഗിച്ച്‌ തട്ടിപ്പുക്കാർക്ക് എളുപ്പത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താൻ സാധിക്കും. ഇത് തടയുന്നതിനായി പണമിടപാട് ആപ്ലിക്കേഷനുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവകളില്‍ നിന്ന് എത്രയും വേഗം പ്രവർത്തനരഹിതമായ നമ്പറുകൾ മാറ്റേണ്ടതുണ്ട്.

പുതിയ നിയമം ബാങ്കുകള്‍ എങ്ങനെ നടപ്പിലാക്കും?

1. ബാങ്കുകളും മറ്റ് സേവന ദാതാക്കളും പ്രവർത്തനരഹിതമായതും പുനർനിർമിച്ചതുമായ നമ്പറുകൾ ആപ്ലിക്കേഷനുകളില്‍ നിന്ന് നീക്കം ചെയ്യും.
2. ഇത്തരത്തിലുളള നമ്പറുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
3. മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവർത്തനരഹിതമായ നമ്പറുകൾ യുപിഐ ഇടപാടുകളില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അത് അവർ തന്നെ നീക്കം ചെയ്യും.
4. കൃത്യമായി സമയപരിധിക്കുളളില്‍ ഇത് ചെയ്തിരിക്കണം.

ആരെയാണ് ബാധിക്കുന്നത്?
1. മൊബൈല്‍ നമ്പർ മാറിയ വിവരം ബാങ്കിനെ അറിയിക്കാത്തവരെ
2. ദീർഘനാളുകളായി പ്രവർത്തനരഹിതമായ നമ്പറുകൾ ഉളള ഉപയോക്താക്കളെ
3. ബാങ്കുമായി ഇടപാട് നടത്തുന്ന നമ്പർ മാറ്റിയവരെ
4. പഴയ നമ്പർ മറ്റാർക്കെങ്കിലും ഉപയോഗിക്കാൻ നല്‍കിയവരെ

യുപിഐ എങ്ങനെ സജീവമാക്കാം
1. യുപിഐയില്‍ നല്‍കിയിരിക്കുന്ന നമ്പരിൽ നിന്ന് ആരെയെങ്കിലും വിളിച്ചോ സന്ദേശം അയച്ചോ പരിശോധിക്കാം.
2. അക്കൗണ്ടില്‍ നിന്നുളള സന്ദേശങ്ങള്‍, ഒടിപികള്‍ എന്നിവ നമ്പരിൽ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
3. നെറ്റ് ബാങ്കിംഗ്, യുപിഐ ആപ്ലിക്കേഷനുകള്‍, എടിഎം, ബാങ്കുകള്‍ സന്ദർശിക്കുക തുടങ്ങിയവ ചെയ്ത് നിങ്ങളുടെ യുപിഐയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്പർ സജീവമാക്കുക.

ഒടിപി അറിയുന്നതിന് നിങ്ങളുടെ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഈ നമ്പറുകൾ പ്രവർത്തനരഹിതമാകുകയോ മറ്റൊരാള്‍ വീണ്ടും ഉപയോഗിക്കുകയോ ചെയ്താല്‍ നിങ്ങളുടെ ഇടപാടുകള്‍ പരാജയപ്പെടാനോ പണം തെറ്റായ അക്കൗണ്ടിലേക്ക് പോകാനോ സാദ്ധ്യതയുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                              Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)