j314

ലോകത്തില്‍ അക്രമത്തിന് ഇരകളാകുന്ന കുട്ടികള്‍ 100 കോടിയോളം : സേവ് ദ ചില്‍റൻ സംഘടന

ലോകത്തില്‍ അക്രമത്തിന് ഇരകളാകുന്ന കുട്ടികള്‍ 100 കോടിയോളം : സേവ് ദ ചില്‍റൻ സംഘടന

അനുവർഷം ലോകത്തില്‍ അക്രമത്തിന് ഇരകളാകുന്ന കുട്ടികള്‍ നൂറു കോടിയോളം വരുമെന്ന് "സേവ് ദ ചില്‍റൻ" അഥവാ "കുട്ടികളെ രക്ഷിക്കൂ" എന്ന സംഘടന.

വത്തിക്കാനില്‍ കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച്‌ പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഈ സംഘടന ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

ശാരീരികമായും ലൈംഗികമായും വൈകാരികമായും ആക്രമണത്തിന് ഇരകളാകുന്നവർ ഇതിലുണ്ടെന്നും സേവ് ദ ചില്‍റൻ വ്യക്തമാക്കുന്നു. 2023-ല്‍ ഏതാണ്ട് 5-ല്‍ ഒരു കുട്ടി വീതം ഏതെങ്കിലും യുദ്ധ വേദിയിലാണ് കഴിഞ്ഞിരുന്നതെന്നും അനുദിനം ശരാശരി 31 കുട്ടികള്‍ വധിക്കപ്പെട്ടിരുന്നുവെന്നും 50-ല്‍ ഒരു കുട്ടിവീതം പലായനത്തിനു നിർബന്ധിതമായിരുന്നുവെന്നും സംഘടന വെളിപ്പെടുത്തി.

ആകയാല്‍ കുട്ടികളുടെ സംരക്ഷണത്തിനായി ആഗോളതലത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് ഒരു നൂറ്റാണ്ടോളമായി കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേവ് ദ ചില്‍റൻ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)