j85

ജ്ഞാനസ്നാനം കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന അമൂല്യസമ്മാനമാണ് : മാർപാപ്പാ

ജ്ഞാനസ്നാനം കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന അമൂല്യസമ്മാനമാണ് : മാർപാപ്പാ

വിശ്വാസത്തിന്റെ ദാനമായ മാമോദീസ എന്ന കൂദാശ, സഭയും മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകുന്ന മഹത്തായ സമ്മാനമാണെന്ന്‌ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ കുട്ടികൾക്ക് മാമോദീസ നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂദാശ സ്വീകരിക്കുന്ന കുരുന്നുകൾ, ദൈവവിശ്വാസത്തിലും, യഥാർത്ഥമാനവികതയിലും, കുടുംബത്തിലെ സന്തോഷത്തിലും വളർന്നുവരുവാൻ അവർക്കുവേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപത്തിയൊന്ന് കുട്ടികൾക്കാണ് ഫ്രാൻസിസ് പാപ്പാ മാമോദീസ പരികർമ്മം ചെയ്തത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)