ഡൊമിനിക്കൻ സന്യാസിനികളുടെ ഉൾപ്പെടെ കൂടുതൽ ക്രൈസ്തവ സ്ഥാപനങ്ങൾ പൂട്ടിച്ച് നിക്കരാഗ്വൻ ഭരണകൂടം
ഡൊമിനിക്കൻ സന്യാസിനികളുടെ ഉൾപ്പെടെ കൂടുതൽ ക്രൈസ്തവ സ്ഥാപനങ്ങൾ പൂട്ടിച്ച് നിക്കരാഗ്വൻ ഭരണകൂടം
ലാഭേച്ഛയില്ലാത്ത സേവനം ചെയ്യുന്ന ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള 15 സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കി പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം.
2018 മുതൽ അടച്ചുപൂട്ടിയ 5,400 ലധികം സർക്കാരിതര സംഘടനകളാണ് ഇതിൽ ഉൾപ്പെടുന്നത്. സേവ് ദി ചിൽഡ്രൻ, നിക്കരാഗ്വയിലെ ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ 11 സംഘടനകളെ പിരിച്ചുവിട്ടതായി ജനുവരി എട്ടിന് ഔദ്യോഗിക സർക്കാർ പത്രമായ ലാ ഗസെറ്റ പ്രഖ്യാപിച്ചു.
1986 മുതൽ സേവ് ദി ചിൽഡ്രൻ സംഘടന സെൻട്രൽ അമേരിക്കൻ രാജ്യത്ത് പ്രവർത്തിക്കുന്നു. നിക്കരാഗ്വയിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കുക, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, കുട്ടികളുടെ അവകാശ ഭരണം, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്കുപുറമെ സാധ്യമായ മാനുഷിക സാഹചര്യങ്ങളിൽ സഹായിച്ചുവരികയായിരുന്നു ഈ സംഘടന. മനാഗ്വയിലും മതഗൽപയിലും 46 പേർ ജോലിചെയ്യുന്നുണ്ടെന്ന് സംഘടന കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0