ലോസ് ആഞ്ചലസ് തീപിടിത്തം; പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി കത്തോലിക്ക സഭ
ലോസ് ആഞ്ചലസ് തീപിടിത്തം; പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി കത്തോലിക്ക സഭ
ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തം ലോസ് ആഞ്ചലസില്‍ പടരുന്നതിനിടെ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി മെക്സിക്കോയിലെ കത്തോലിക്ക സഭ. മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ദുരന്തത്തിൻ്റെ ഇരകളോട് അടുപ്പം പ്രകടിപ്പിച്ചു. തീപിടുത്തങ്ങൾ ബാധിച്ച വീടുകൾ, ഇടവക പള്ളികൾ, സാമൂഹ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നാശത്തിൽ ദുഃഖം പ്രകടിപ്പിച്ചു. 65 കത്തോലിക്കാ സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതായി ലോസ് ആഞ്ചലസ് അതിരൂപത അറിയിച്ചു.
ഈ പരീക്ഷണ നിമിഷങ്ങളിൽ നാശം വിതച്ച എല്ലാ ഇടവക സമൂഹങ്ങളുമായും തങ്ങൾ പ്രാർത്ഥനയിൽ പങ്കുചേരുകയാണെന്നും മനുഷ്യജീവൻ്റെ സംരക്ഷണത്തിന് കർത്താവിന് നന്ദി പറയുന്നുവെന്നും മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസ്താവിച്ചു. എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു. ദുരന്തബാധിത സമൂഹങ്ങളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്ന ധീരരായ അഗ്നിശമന സേനാംഗങ്ങൾക്കും എമർജൻസി ഉദ്യോഗസ്ഥർക്കും വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരുന്നുവെന്നും മെത്രാന്‍ സമിതി അറിയിച്ചു.
കാലിഫോർണിയയിൽ ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസിലുണ്ടായ തീപിടിത്തത്തിൽ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330