ap32

കത്തോലിക്കാ കോൺഗ്രസ് വിദേശ വിദ്യാഭ്യാസ ബോധവൽക്കരണ വെബിനാർ 13 ന്

കത്തോലിക്കാ കോൺഗ്രസ് വിദേശ വിദ്യാഭ്യാസ ബോധവൽക്കരണ വെബിനാർ 13 ന്

ആഗോളതലത്തിൽ വന്നിരിക്കുന്ന വിസ ചട്ടഭേദഗതികൾ കാരണം വിദേശ വിദ്യാഭ്യാസ മേഖലയിൽ  നിരവധിയായ മാറ്റങ്ങൾ വന്നിരിക്കുകയാണ് ഈ സാഹചര്യത്തിൽ നമ്മുടെ യുവജനങ്ങൾക്ക് ഇതേക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകുവാൻ വേണ്ടി 
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ വെബിനാർ സംഘടിപ്പിക്കുന്നു.

മലയാളികളുടെ ഇഷ്ട രാജ്യങ്ങളായ യു.കെ കാനഡ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നിലവിലത്തെ മാറ്റങ്ങളുടെ കാരണത്താൽ വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് കൃത്യമായ ബോധവൽക്കരണം നൽകാൻ വേണ്ടിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

 ഏപ്രിൽ 13 ന് വൈകിട്ട് 6 മണിക്ക് താമരശ്ശേരി രൂപത ബിഷപ്പ്  മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ  വെബിനാർ ഉദ്ഘാടനം ചെയ്യും , പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ വിസ ചട്ട ഭേദഗതികൾ കാരണം ജോലി കിട്ടാതെ നാട്ടിലേക്ക് മടങ്ങി വരുന്നവരെ എങ്ങനെ ഉൾക്കൊള്ളാൻ കഴിയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും, ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി മന്ത്രി ശ്രീ. ജിൻസൺ ചാൾസ് ഓസ്ട്രേലിയൻ പഠനത്തെ കുറിച്ചും യു.കെ യിൽ നിന്നുമുള്ള കേംബ്രിഡ്ജ് മേയർ ശ്രീ അഡ്വ. ബൈജു തിറ്റാല യു.കെ പഠനത്തെക്കുറിച്ചും വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്യൻ റീജിയൺ ചെയർമാൻ ശ്രീ ജോളി തടത്തിൽ ജർമൻ പഠനത്തെക്കുറിച്ചും മുൻ ഫൊക്കാന ജനറൽ സെക്രട്ടറി സെക്രട്ടറി ശ്രീ ടോമി കക്കട്ട് കാനഡ പഠനത്തെ കുറിച്ചും എൻവെർറ്റിസ് വിദേശ വിദ്യാഭ്യാസ സ്ഥാപന ഉടമ ശ്രീ ഫെബിൻ സിറിയക് ആഗോള പഠനത്തെക്കുറിച്ചും സംസാരിക്കും. വിദ്യാർഥികൾക്ക് ഓരോ രാജ്യത്തെ പഠനത്തെക്കുറിച്ചും സംശയങ്ങൾ ചോദിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകരായ ലിയോൺ ജോസ് വിതയത്തിലും ജസ്റ്റിൻ ജോസ് നടക്കലാനും അറിയിച്ചു. ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ പ്രൊ. രാജീവ് കൊച്ചുപറമ്പിൽ, ഫാ. ഫിലിപ്പ് കവിയിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, സിജോ ഇലന്തൂർ, ബെന്നി ആന്റണി എന്നിവർ സന്നിഹിതരായിരിക്കും.

 സൂം മീറ്റിംഗ് ഐഡി 879 6031 9738 പാസ്സ്‌വേർഡ് : GYC 

വെബിനാർ ഗുഡ്നെസ്സ് ടിവി യൂട്യൂബിൽ ലൈവ് ആയി സംരക്ഷണം ചെയ്യുന്നതാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                     Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)