j60

വന്യജീവി ആക്രമണം ഫലപ്രദമായി തടയണം : കത്തോലിക്കാ കോൺഗ്രസ്

വന്യജീവി ആക്രമണം ഫലപ്രദമായി തടയണം : കത്തോലിക്കാ കോൺഗ്രസ്

പാലാ : വന്യജീവി ആക്രമണം തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണകൂടം നിലപാട് മാറ്റിയില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോപം നേരിടേണ്ടിവരും. ദിനംപ്രതി വന്യജീവി ആക്രമണത്തിൽ ആളുകൾ മരിക്കുന്നത് അത്യന്തം ഖേദകരമാണ്. കൊല്ലപ്പെടുന്നവർ സാധാരണക്കാരായതുകൊണ്ടാണോ അധികാരികൾക്ക് നിസംഗത എന്ന് യോഗം സംശയം പ്രകടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായി നടപടി സ്വീകരിക്കണമെന്നും മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും മുണ്ടാങ്കൽ പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധിരീ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജ് പഴേപറമ്പിൽ, ജോസ് വട്ടുകുളം, ആൻസമ്മ സാബു, ജോയി കണിപ്പറമ്പിൽ, ജോൺസൻ മാത്യു, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

 


Comment As:

Comment (0)