j61

സിറോ മലബാർ സഭ ഖത്തറിലെ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

സിറോ മലബാർ സഭ ഖത്തറിലെ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ഖത്തറിലെ സെൻറ് തോമസ് സിറോ മലബാർ   ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷമായി സമാപിച്ചു. 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് നൽകിയ ആഘോഷമായ സ്വീകരണത്തോടെയാണ്  പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ, വികാരി ഫാ നിർമൽ വേഴാപറമ്പിൽ, അസി. വികാരിമാരായ ഫാ. ബിജു മാധവത്, ഫാ ജോസ്സൺ ഇടശ്ശേരി, മുൻകാല സേവനം അനുഷ്ടിച്ച ഫാ മാത്യു കിരിയാന്തൻ, ഫാ കുര്യാക്കോസ് കണ്ണൻചിറ, ഫാ തോമസ് ഉറുമ്പിത്തടത്തിൽ എന്നിവരുടെ സഹ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയർപ്പിച്ചു.

തുടർന്ന് നടന്ന പൊതു സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു.

 അപോസ്റ്റോലിക് നൂൺഷിയോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജന്റ് അതിഥി ആയി പങ്കെടുക്കുകയും ചെയ്ത യോഗത്തിൽ പാരിഷ് പ്രീസ്റ്റ് ഫാ പോൾരാജ് ദേവരാജ് അധ്യക്ഷത വഹിച്ചു. വികാരി ഫാ നിർമൽ വേഴാപറമ്പിൽ സ്വാഗതമേകിയ യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഫാ ബിജു മാധവത്, ഫാ ജോസ്സൺ ഇടശ്ശേരി, ഫാ മാത്യു കിരിയാന്തൻ, ഫാ കുര്യാക്കോസ് കണ്ണൻചിറ, ഐ ഡി സി സി ചീഫ് കോഓർഡിനേറ്റർ ബോബി തോമസ്, ഇടവകയിലെ മുൻകാല പ്രവർത്തകൻ ആയിരുന്ന ഷെവലിയർ ജോസ് പെട്ടിക്കൽ, ട്രസ്റ്റി സോണി പുരയ്ക്കൽ എന്നിവർ സംസാരിക്കുകയും ജൂബിലി ചെയർമാൻ ജൂട്ടസ് പോൾ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ജൂബിലി സോവനീറിന്റെ പ്രകാശനം അപോസ്റ്റോലിക് നൂൺഷിയോ ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജന്റ്, കമ്മ്യൂണിറ്റി ലീഡറും, ഖത്തറിലെ സീനിയർ അംഗവുമായ ശ്രീ സി.വി.റപ്പായിക്ക് നൽകികൊണ്ട് നിർവഹിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)