j57

ദശദിന കൗൺസിലിംഗ് ക്യാമ്പ് 'സ്പെരൻസാ 2025' ന് തുടക്കം

ദശദിന കൗൺസിലിംഗ് ക്യാമ്പ് 'സ്പെരൻസാ 2025' ന് തുടക്കം

 വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളും കണ്ണൂർ ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗും സംയുക്തമായി നടത്തുന്ന ദശദിന കൗൺസിലിംഗ് ക്യാമ്പ് സ്പെരൻസാ 2025ന് തുടക്കമായി.

വെളിമാനം ഹയർസെക്കൻഡറി സ്‌കൂളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ മാനേജർ ഫാ. മാർട്ടിൻ കിഴക്കെതലക്കൽ അധ്യക്ഷത വഹിച്ചു. ഹൃദയാരാം ഡയറക്ടർ സിസ്റ്റർ ഡോ. റിൻസി അഗസ്റ്റിൻ എസ്എച്ച് മുഖ്യ പ്രഭാഷണം നടത്തി.

ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിച്ചു വിജയകരമായ ലോകം സൃഷ്ടിക്കാനും പ്രായോഗിക ചിന്തകളിലൂടെ ആധുനിക മനഃശാസ്ത്ര സാങ്കേതി സങ്കേത ങ്ങളിലൂടെ വിദ്യാർഥി സമൂഹത്തെ പ്രാപ്ത‌മാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഹൃദയാരാം കമ്യൂണി റ്റി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ
ഡോ. ജ്യോതിസ് പാലക്കൽ എ സ്എച്ച്, ആറളം പഞ്ചായത്ത് പ്ര സിഡൻ്റ് കെ.പി. രാജേഷ്, ഹൃദ യാരാം അസി. ഡയറക്ടർ സിസ്റ്റ 6 ഡോ. ജാൻസി പോൾ എസ്എച്ച്, വെളിമാനം സെന്റ് സെബാ സ്റ്റ്യൻസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം.സി. റോസ, മുഖ്യാധ്യാപകൻ ജോഷി ജോൺ, പിടി എ പ്രസിഡൻ്റ് ടൈറ്റസ് മുള്ളൻ കുഴിയിൽ മദർ പിടിഎ പ്രസിഡന്റ് ബിൻസി എടത്തിനാൽ, സ്റ്റാഫ് സെക്രട്ടറി ഡയസ് ജോൺ എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)