അന്യായമായ വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണo: കത്തോലിക്ക കോണ്‍ഗ്രസ്.
അന്യായമായ വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണo: കത്തോലിക്ക കോണ്‍ഗ്രസ്.
അന്യായമായ വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകള്‍ നിലനര്‍ത്താന്‍ കഴിയാത്ത കെഎസ്ഇബിയുടെ പിടിപ്പുകേടാണ് ഇപ്പോള്‍ സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങള്‍, വ്യാപര വ്യവസായ- സ്ഥാപനങ്ങള്‍ എന്നിവയുടെ മുമ്പോട്ടുപോക്ക് ദുരിത പൂര്‍ണ്ണമായി മാറുമെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാല്‍12 പൈസയുടെയും വര്‍ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജനം വലയുമ്പോള്‍ ഈ വര്‍ധനവ് കുടുംബ ബഡ്ജറ്റിന് ഇരുട്ടടിയായിത്തീരുമെന്ന് യോഗം വ്യക്തമാക്കി. അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0