j363

കത്തോലിക്ക വൈദികനെ നൈജീരിയയില്‍ നിന്നും വീണ്ടും തട്ടിക്കൊണ്ടുപോയി.

കത്തോലിക്ക വൈദികനെ നൈജീരിയയില്‍ നിന്നും വീണ്ടും തട്ടിക്കൊണ്ടുപോയി.

നൈജീരിയയില്‍ നിന്നു വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി.രാജ്യ തലസ്ഥാനമായ അബൂജയിലെ വെരിറ്റാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഫാ. കോർണെലസ് മാൻസാക് ദാമുലക് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത്. ബ്വാരി ഏരിയ കൗൺസിലിലെ സുമ 2 ലെ വീട്ടിൽ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് അദ്ദേഹം അംഗമായ ഷെണ്ടം രൂപത മാധ്യമങ്ങളെ അറിയിച്ചു.

വൈദികന്റെ മോചനത്തിന് വേണ്ടി രൂപത പ്രാര്‍ത്ഥന യാചിച്ചു. തട്ടിക്കൊണ്ടുപോയവരുടെ കൈകളിൽ നിന്ന് വേഗത്തിലും സുരക്ഷിതമായും മോചിപ്പിക്കാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും തങ്ങളുടെ സഹോദരനായ ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥം യാചിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയ ബ്വാരി മേഖല തട്ടിക്കൊണ്ടുപോകലുകൾ ഏറ്റവും അധികം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ്.

പ്രദേശത്തെ നിരവധി താമസക്കാരെ പ്രത്യേകിച്ച് കർഷകരെ തട്ടിക്കൊണ്ടുപോയി, അവരെ മോചിപ്പിക്കാൻ വലിയ തുക സായുധധാരികള്‍ ആവശ്യപ്പെടുന്നുണ്ട്. വൈദികനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും മോചനദ്രവ്യം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)