കോംഗോയിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതി
കോംഗോയിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്കയറിയിച്ച് യൂറോപ്യൻ മെത്രാൻ സമിതി
ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർന്നുവന്ന സംഘർഷങ്ങൾ അടുത്തിടെ തീവ്രമായതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗോമ നഗരത്തിൽ നിലനിൽക്കുന്ന ഗുരുതരാവസ്ഥയിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയും, പ്രദേശത്തെ സാമൂഹ്യസ്ഥിതിഗതികളിൽ ആശങ്കയറിയിച്ചും യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ (COMECE) പ്രെസിഡന്റും, ലത്തീന-തെറചീന-സെസ്സെ-പ്രിവേർനോ രൂപതാധ്യക്ഷനുമായ ബിഷപ് മരിയാനോ ക്രൊച്ചാത്ത.
യൂറോപ്യൻ യൂണിയൻ സംയുക്ത മെത്രാൻ സമിതിയിൽ എത്തിയ ഗോമ രൂപതാദ്ധ്യക്ഷൻ ബിഷപ് വില്ലിങ്ങുമ്പി ങേങ്ങേലെ കോംഗോയിലെ സ്ഥിതിഗതികളേക്കുറിച്ച് വിവരിച്ചതിന് പിന്നാലെയാണ് അഭിവന്ദ്യ ക്രൊച്ചാത്ത മെത്രാൻസമിതിയുടെ പേരിൽ ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയത്.
M23 വിമതസംഘടനാ പ്രവർത്തകരും സഖ്യകക്ഷികളും ഗോമ നഗരത്തിലും, കോംഗോയുടെ മറ്റിടങ്ങളിലും അഴിച്ചുവിട്ട കടുത്ത ആക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും, പതിനായിരക്കണക്കിനാളുകൾ കുടിയിറങ്ങാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. ആശുപത്രികൾ സ്‌കൂളുകൾ ദേവാലയങ്ങൾ തുടങ്ങി, പൊതുമേഖലാസ്ഥാപനങ്ങൾക്കുനേരെവരെ നടന്ന ആക്രമണങ്ങളിൽ, നിരവധി നവജാതശിശുക്കളും കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m