d127

കര്‍ഷകര്‍ക്ക് പകുതി വിലയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കാൻ കേന്ദ്രം; കര്‍ഷക കൂട്ടായ്മകള്‍ക്ക് 80 ശതമ

കര്‍ഷകര്‍ക്ക് പകുതി വിലയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കാൻ കേന്ദ്രം; കര്‍ഷക കൂട്ടായ്മകള്‍ക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം

കർഷകർക്ക് കൈത്താങ്ങുമായി കൃഷി മന്ത്രാലയം. കാർഷിക ഉപകരണങ്ങള്‍ 50 ശതമാനം വിലയ്‌ക്ക് നല്‍കുന്നു. കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായാണ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.

പ്രധാന മന്ത്രിയുടെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതി- UB-MISSION ON AGRICULTURAL MECHANIZATION- (SMAM) പദ്ധതിയില്‍ ഈ വർഷം അംഗീകരിച്ചിട്ടുള്ള യന്ത്രങ്ങളുടെ സബ്‌സിഡി വില വിവരം താഴെ നല്‍കിയിരിക്കുന്നു. യന്ത്രങ്ങളുടെ വിലയില്‍ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കർഷക കൂട്ടായ്മകള്‍ക്ക് 80 ശതമാനം സബ്‌സിഡി ലഭിക്കും. കൃഷിയിലൂടെ വരുമാനം വർദ്ധിപ്പിക്കാനും കൂലി കുറയ്‌ക്കാനും യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ആധുനിക കൃഷി രീതിയിലേക്ക് മാറാൻ കേന്ദ്ര സർക്കാരിന്റെ പദ്ധതി സഹായിക്കും.

Brush cutter (കാടു വെട്ട് യന്ത്രം ) 
1. ഹോണ്ട (1.5Hp)- 31,100 രൂപ
2. കിസാൻക്രാഫ്റ്റ് (1.5Hp)-18,500 രൂപ
3. ബോൻഹോഫർ (2Hp)- 26,500 രൂപ
4. സ്റ്റിഹ്ല്‍ (1.8Hp)- 30,500 രൂപ
5. കസ്സായി (1.5Hp)- 28,500 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

Tiller (കിളക്കുന്ന യന്ത്രം ) 
1. ഹോണ്ട (2Hp) - 52,000 രൂപ
2.ബോൻഹോഫർ (5.5Hp) - 93,000 രൂപ
3. വി യെസ് ടി (16Hp)- 2,76,000 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

Earth Augur (കുഴി എടുക്കുന്ന യന്ത്രം )

1. കിസാൻ ക്രാഫ്റ്റ് (2Hp)- 28,000 രൂപ
2. സ്റ്റില്‍ (2Hp)- 34,000 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

വാട്ടർ പമ്ബ് (പെട്രോള്‍ )

1. ഹോണ്ട (2Hp) - 24,150 രൂപ
2. കിസാൻ ക്രാഫ്റ്റ് (2Hp) - 21,000 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

വാട്ടർ പമ്ബ് (ഇലക്‌ട്രിക് ) 5 സ്റ്റാർ
1. ക്രിക്കറ്റ്‌ (1Hp)- 10,900 രൂപ
2. വി ഗാർഡ് (1Hp) - 10,900 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി. പരമാവധി 10,000 രൂപ

Pole prunner (തോട്ടി )
1. രെത്നാ ഗിരി -24,000 രൂപ
2. വോള്‍ഫ് - 9,500 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

ചെയിൻ സോ (മരം മുറിക്കുന്ന മെഷീൻ )
1. കിസാൻ ക്രാഫ്റ്റ് (3.5Hp)-13,500 രൂപ
2. സ്റ്റില്‍ (3Hp)- 28,000 രൂപ
3. ഹസ്‌ക്വർണ (3Hp)- 26,500 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

ചാഫ് കട്ടർ (പുല്ല് അരിയുന്ന യന്ത്രം )
1. കിസാൻ ക്രാഫ്റ്റ് (3Hp) -34,500 രൂപ
2. കോവൈ (1.5Hp)- 46,000 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

സ്പ്രെയർ (കീടനാശിനി സ്പ്രേ ചെയ്യുന്ന യന്ത്രം )
1. കിസാൻ ക്രാഫ്റ്റ്+(1Hp) - 13,500 രൂപ
2. രത്നാഗിരി (1Hp)- 14,000 രൂപ

40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്‌സിഡി

ഇവ കൂടാതെ ധാരാളം മെഷീനുകള്‍ ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റർ ചെയ്യുന്നതിനും +917510114400 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)