മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തപ്പെട്ട അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലയ്ക്കൽ പിതാവിന് ആശംസകളുമായി
മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തപ്പെട്ട അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലയ്ക്കൽ പിതാവിന് ആശംസകളുമായി മുഖ്യമന്ത്രി പിണാറായി വിജയൻ .
മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തപ്പെട്ട അഭിവന്ദ്യ വര്‍ഗ്ഗീസ് ചക്കാലയ്ക്കൽ പിതാവിന് ആശംസകളുമായി മുഖ്യമന്ത്രി പിണാറായി വിജയൻ.
കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഇന്നാണ് ഔദ്യോഗികമായി അറിയിച്ചത് . നിലവിലെ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായായും ഉയര്‍ത്തിയിരുന്നു .
കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത.
കോഴിക്കോട്കാരുടെ പ്രിയപ്പെട്ട പിതാവാണ് അദ്ദേഹമെന്നും ജാതിമതഭേദമന്യേ ജനങ്ങളെയെല്ലാം സ്നേഹത്തോടെ കൊണ്ടുപോകുന്ന ചക്കാലയ്ക്കൽ പിതാവിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു